” നീ പെട്ടന്ന് ഇവിടന്നു പൊക്കൊ വാർഡൻ നിന്നെ കണ്ടാൽ കുഴപ്പമാകും”
അൽപ്പം പേടിയാലേ അവളെന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
” ദേ… തുടങ്ങി. നീ ഇതും പറഞ്ഞത് എത്ര വട്ടം ഒഴിവായി.”
“അല്ലാതെ ഞാനെന്താ ചെയ്യാ”
“എന്നാ ഒരു ഉമ്മ തന്നാൽ ഞാൻ പോകാം”
അവളുടെ ചുട്ചുംബനം കിട്ടാൻ വേണ്ടി ഞാൻ കണ്ണടച്ചു നിന്നു. അവളെന്റെ കവിളിൽ ഒരു ഉമ്മ തന്നു. അന്നേരം കണ്ണ് തുറന്ന് ചെറിയ ചിരിയോടെ ഞാനവളെ നോക്കി.
“ഇനി നീ പെട്ടന്ന് പൊക്കൊ”
അവൾ പെട്ടന്നായി പറഞ്ഞു.
“എന്നാൽ ഞാൻ പൊക്കോട്ടെ”
“പോ….”
അവൾ ചിരിച്ചുകൊണ്ട് എന്നെ വാതിലിനടുത്തേക്ക് തള്ളികൊണ്ട് പറഞ്ഞു.
ഞാനവളെയും നോകി വാതിൽ തുറന്ന് പുറത്ത് വരാന്തയുടെ ഇരുവശത്തേക്കും നോക്കി. ആരും ഇല്ലായെന്ന് ഉറപ്പുവരുത്തർത്തിയ ശേഷം മെല്ലെ റൂമിന് പുറത്തിറങ്ങി.
“എന്നാ ok , good night”
ഞാനവളെ നോകി ചിരിച്ചുകൊണ്ട് പറഞ്ഞു.