ആ ഒരു വൊയ്സിലൂടെ അവളുടെ മധിരമൂറുന്ന വാക്കുകള്‍ കേട്ട എന്‍റെ മനസ്സില്‍ ഒരു ലഡു പൊട്ടുന്നതിനു പകരം ഒരായിരം ലഡുകള്‍ തന്നെ പൊട്ടി.
എന്‍റെ സോഫിയുടെ വാക്കുകള്‍ എഴുത്തിലൂടെ വിവരിച്ചാല്‍ അതെത്രത്തോളം വാഴനക്കാരായ നിങ്ങള്‍ക്ക് ഫീല്‍ ചെയ്യുമെന്നെനിക്കറിയില്ല.
വോയിസ് ക്ലിപ്പ്: ഹ ഹ ഹ നാസ്സ് നീ എനിക്ക് കൂട്ടു കൂടാന്‍ പറ്റിയ ആളാണെന്നു തോന്നുന്നു.. നിന്നെ ഷോപ്പില്‍ വച്ചു കണ്ടപ്പോള്‍ ഞാൻ വിചാരിച്ചു നീ ഒരു പേടി തൊണ്ടനാണെന്ന്. എന്തായാലും നിന്‍റെ മറുപടി എനിക്കിഷ്ട്ടായി.
കുറഞ്ഞ സമയത്തെ ഒരു പരിചയം മാത്രമേ നമ്മള്‍ തമ്മിലുള്ളു എങ്കിലും
ഞാൻ നാസ്സിനോട് ഒരു കാര്യം സീരിയസായി ചോദിച്ചോട്ടെ ?
തനിക്ക് എന്‍റെ നല്ലൊരു കൂട്ടുകാരനാകാവൊ…? തെറ്റായിട്ടൊന്നും വിചാരിക്കല്ലെട്ടൊ മനസ്സിലുള്ളത് തുറന്നു ചോദിച്ചെന്നെ ഉള്ളു. നാസ്സിന്‍റെ മറുപടി ഒാകെ ആണെങ്കിൽ ഇന്ന് വൈകീട്ട് 4 ന് എനിക്കൊന്നു കാള്‍ ചെയ്യ്.ഒാകെ
സ്നേഹവും വികാരവും ചാലിച്ചുള്ള അവളുടെ ആ ചോദ്യങ്ങൾ എന്നെ വല്ലാതെ സന്തോഷിപ്പിച്ചു.
സത്യം പറയാലൊ ജീവിതത്തില്‍ അന്നേവരെ ഒരു പെണ്‍ കുട്ടിയോടു പോലും ഒന്നു കൂട്ടു കൂടാന്‍ അവസരം ലഭിച്ചിരുന്നില്ല എനിക്ക്.
മനസ്സിനുള്ളില്‍ ആനന്ദത്തിന്‍റെ പെരുമ്പറ മുഴങ്ങി തുടങ്ങി.. 4 ആകാന്‍ ഇനിയുമുണ്ട് ഒന്നര മണിക്കൂർ..
സെക്കന്‍റുകളും മിനിറ്റുകളും മണിക്കൂറുകളും കടന്നു ക്ലോക്കില്‍ സമയം 4 മണി.
മനസ്സിലെ ഭയത്തിനു പകരം ഇപ്പോള്‍ ശരീരം മുഴുവൻ വികാരം നിറഞ്ഞ ചിന്തകള്‍ മാത്രം.
മൊബൈൽ കയ്യിലെടുത്ത് സോഫിയുടെ നമ്പറില്‍ കാള്‍ ബട്ടനമര്‍ത്തി. വിറയുന്ന കൈകളാലെ ഫോൺ ചെവിയോടു ചേർത്തു വച്ച് കാത്തുനിന്നു അവളുടെ മധുര ശബ്ദത്തിനായി.