അപ്പൊ അവളും എണീറ്റ്. അവൾ എന്റ്റെ കൂടെ വരാനുള്ള പുറപ്പാടാണെന്നു തോന്നുന്നു.
“നീ ഇപ്പോഴും എന്റെ കൂടെ വരണമെന്നില്ല”
“അത് പിന്നെ ചെമ്മേ പറഞ്ഞായിരുന്നു ഇപ്പോഴും കൂടെ ഉണ്ടാവണമെന്ന്”
“ഞാൻ പറമ്പിലേക്ക് പോകുകയാ, ഇപ്പൊ വരാം”
നേരെ സ്പോട്ടിൽ പോയി ഒരു സിഗ് വലിച്ചു തിരിച്ചു വന്നു.
തിരിച്ച വീട്ടിൽ കയറിയ ഞാൻ ഒന്ന് അത്ഭുതപ്പെട്ട്. അമ്മൂമ്മ ഇറയത്തു വന്നിരിയ്ക്കുന്നു, കൂടെ ചെറുതും പിന്നെ കുറച്ചു പണിക്കാരും . എന്നെ കണ്ടയുടനെ അമ്മുമ്മ വിളിച്ചു.
“കുട്ട്യേ ഇങ്ങോട് വരിക”
പണ്ടാരം സിഗ് വലി കണ്ടുപിടിച്ച. പണി പാളി എന്നോർത്താടുത്തേക്കു ചെന്ന്.
“എല്ലാ ഇല്ലത്തും മത്സരാർത്ഥിയെ കിട്ടിക്കണൂ” അമ്മൂമ്മ സന്തോഷത്തോടു കൂടി പറഞ്ഞു.
“ആഹാ ഇനി അവര് ഇങ്ങോട് വരുമോ?” ഞാൻ ചോദിച്ചു.
“വരും. അതിലും രസമുള്ള കാര്യമുണ്ട്.”
“എന്താ അമ്മുമ്മേ” ഇനിയെന്ത് രസമാണ്??
“ബാക്കി ഉള്ള മത്സരാര്ഥിക്കളെല്ലാം പെൺകുട്ടികളാണ് ” ചിരിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞു, ചെറുതിനെ നോക്കി കൊണ്ട് ഒരു ചേഷ്ടയും കാണിച്ചു, അത് കണ്ടു ചെറുതിനു ചിരി സഹിക്കാൻ പറ്റാതെ പൊട്ടി ചിരിച്ചു.
“കുട്ടിന്റെ ഭാഗ്യം തന്നെ. നാളെ മുതൽ അവർ വന്നു തുടങ്ങും”
ഓക്കേ 4 പെണ്ണുങ്ങൾ വെസെസ്സ് നുമ്മ. നൈസ് .