ഇനിയുള്ളതെല്ലാം ചെറുതിനറിയാം, അവൾ എല്ലാം ചെയ്തു തന്നോളും.”
“അമ്മൂമ്മേ ഇപ്പോഴും സംശയങ്ങളാ ” എനിക്കിപ്പോഴും ഒന്നും മനസിലായില്ല.
“കുട്ട്യേ ഞാൻ പറഞ്ഞില്ലേ വഴിയേ മനസിലാവും എന്ന് ”
“ഹാ ഓക്കേ ” ഞാൻ എണീറ്റു, ഒന്ന് മീനൂനെ നോക്കി, എന്നെ തന്നെ നോക്കി നില്കുന്നവളെ കണ്ടു. ഞാൻ ഒരു പുഞ്ചിരി വരുത്തി, അവളും ചിരിച്ചു. നേരെ റൂമിൽ പോയി. ഒന്ന് മയങ്ങി, വാതിലിൽ കൊട്ട് കേട്ടാണ് ഞാൻ എണീറ്റത്. തുറന്നു നോക്കിയപ്പോ ചെറുത് നില്കുന്നു, കൂടെ ഒരു 19 വയസ്സ് തൊന്നിക്കുന്ന ഒരു പെണ്ണും.
“കുട്ടി ഉറങ്ങുവാർന്നോ, ആഹാ”
“ഇല്ല വെറുതെ ബെഡിൽ കിടക്കുവാരുന്നു, എന്ത് പറ്റി ചെറുതേ ?” ആ പുതിയ പെണ്ണിനെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.
“ആ ഇവള് കല്യാണി, പണിക്കു നിക്കണ നാരായണിന്റെ മോളാ, നമ്മുടെ ഇല്ലത്തെ മത്സരാർത്ഥിയെ പരിചിരികുക ഇവളുടെ വീട്ടുകാരാ. ഇനി കുട്ടിന്റെ കാര്യങ്ങൾ മൊത്തം ഇവൾ നോക്കിക്കോളും.”
” അല്ല ചെറുതേ, എനിക്കങ്ങനെ ആവശ്യമൊന്നുമില്ല, പിന്നെ എന്തിനാ ?” ഞാൻ ചോദിച്ചു.
“കുട്ടിയെ ഞാൻ എത്ര വര്ഷങ്ങളായിട്ടു കാണുന്നതാ ഈ മത്സരം, എല്ലാവർക്കുമറിയാം ഒരു മത്സരാർഥിയുടെ ആവശ്യങ്ങൾ ” അർഥഗർഭമായി ചിരിച്ചു കൊണ്ട് ചെറുത് പറഞ്ഞു.
“അല്ല അത് …” പറഞ്ഞു മുഴുമിക്കാൻ താമസിച്ചില്ല എന്റെ കൈ പിടിച്ചു വലിച്ചു ചെറുത് മുറിക്കുള്ളിലേക് കയറി .
“നീ പുറത്തു നില്ക്കു” കല്യാണിയെ നോക്കി ചെറുത് പറഞ്ഞു.
അകത്തു കയറിയതും ചെറുത് വാതിലടച്ചു.
“കുട്ട്യേ, കുട്ടീന്റെ ശരീരത്തിൽ മാറ്റം വന്നിട്ടില്ലേ?”
“ആ ഉണ്ട്”