വിശുദ്ധ (BLACK FOREST)

Posted by

ഇതെല്ലം എന്തിന് ചെയ്യുന്നു എന്നുപോലും എനിക്കറിയില്ലായിരുന്നു .ഓർഫനേജിൽ എനിക്കധികം കൂട്ടുകാർ ഇല്ലായിരുന്നു എല്ലാത്തിൽനിന്നും ഞാൻ അകന്നു നിന്നു .അവരുടെ രീതികളിൽ എനിക്ക് താല്പര്യമില്ലായിരുന്നു എന്നും അന്ധേവാസികൾ തമ്മിൽ വഴക്കും അടിയും ഉണ്ടാവും .ഇതെല്ലം നിയന്ധ്രിക്കാൻ ഉത്തരവാദിത്തപെട്ടവർ ശ്രദ്ധിക്കാറുമില്ല .ഞാനുമായി അല്പമെങ്കിലും അടുപ്പമുള്ളവൻ എന്റെ ആകെയുള്ള സുഹൃത് എന്നെക്കാളും മുതിർന്ന ശ്രീരാജ് ആയിരുന്നു .മുന്നേ ഉണ്ടായിരുന്ന തലവൻ ഓർഫനേജ് വിട്ടതിൽ പിന്നെ ശ്രീരാജ് ആ സ്ഥാനത്തേക്ക് എത്തി അവന്റെ വരവോടെ ആരെയും പേടിക്കാതെ ഓർഫനേജിൽ എപ്പോൾ വേണമെങ്കിലും നടക്കാനുള്ള സ്വാതന്ത്രം എനിക്കുണ്ടായി .എന്നോട് സൗഹൃദമുണ്ടായിരുന്നെങ്കിലും അവനെ മറ്റുള്ളവർ ഏറെ പേടിച്ചിരുന്നു .അവനെ എതിർക്കാൻ മറ്റുള്ളവർ കാണിക്കുന്ന ഭയം ഞാനും അവനുമായി കൂടുതൽ അടുക്കാൻ എന്നെ പ്രേരിപ്പിച്ചു .എനിക്ക് മുന്നേ ഓർഫനേജ് വിട്ടവർ പലരും പല ക്രിമിനൽ കേസുകളിലും പ്രതികളായി .ഏതോ കൊലപാതക കേസിൽ പെട്ട് അവിടെ ഉണ്ടായിരുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .കേസിന്റെ അന്വേഷണവും മറ്റുമായി ബന്ധപെട്ടു ഓർഫനേജിലെ പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു .തുടർ അന്വേഷണത്തിൽ ഓർഫനേജിൽ നടന്നിരുന്ന കള്ളത്തരങ്ങളുടെ കാര്യങ്ങൾ ഞങ്ങളും ലോകവും അറിഞ്ഞു .
ഞങ്ങളുടെ അനാഥത്തിന്റെ പേരിൽ പലരുടെയും കയ്യിൽ നിന്നും പണം പിരിക്കുകയും അവരുടെ ഉയർച്ചക്കും ഉന്നമനത്തിനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുകയാണെന്ന് ഞങ്ങൾ പിന്നീടാണ് അറിഞ്ഞത് .ഓർഫനേജ് പൂട്ടാൻ ഉത്തരവായി .ഞങ്ങളുടെ കാര്യത്തിൽ മാത്രമായിരുന്നു ആശയകുഴപ്പം .പലരെയും പല സ്ഥലങ്ങളിയായി പാർപ്പിച്ചു ഇത്രയും പേരെ ഒരുമിച്ചു ഒരുസ്ഥലത്തു താമസിപ്പിക്കുന്നത് വളരെയധികം ബുദ്ധിമുട്ടായതിനാൽ പലപല ഓർഫനേജുകളിലായി ഞങ്ങളെ എല്ലവരെയും മാറ്റി താമസിപ്പിച്ചു .

Leave a Reply

Your email address will not be published. Required fields are marked *