അവർക്കിടയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് റോസ് മിക്കപ്പോഴും സ്വാന്തനം നൽകി .പ്രസവത്തിനും ഗർഭകാലത്തും റോസ് അവർക്കൊപ്പം അവരിലൊരാളായി പ്രവർത്തനം തുടർന്നു .നാട്ടിൽ ഞങ്ങൾക്ക് നൽകിയ വീട്ട് പതിയെ ഞങ്ങൾ ഉപേക്ഷിച്ചു .വനത്തിൽ അവർക്കൊപ്പം അവരിൽ ഒരാളായി കഴിയാം എന്ന് ഞാനും റോസും തീരുമാനിച്ചു .ഞങ്ങൾ താമസം അവരുടെ ഊരുകളിലേക്കു മാറ്റി .അത്യാവശ്യമായ മരുന്നുകൾ അവർതന്നെ കൊണ്ടുതരാൻ തുടങ്ങി .അവർക്കൊപ്പം കൃഷിപ്പണികളിലും ഞാൻ വ്യാപൃതനായി അവരുടെ വസ്ത്രധാരണം മാത്രം ഞങ്ങൾ കൈയ്‌ക്കൊണ്ടില്ല .മറ്റെല്ലാ അർത്ഥത്തിലും ഞങ്ങൾ അവരിൽ ഒരാളായി മാറി .റോസിനെ വളരെയധികം ബഹുമാനത്തോടെയാണ് അവർ കണ്ടിരുന്നത് .പല സമ്മാനങ്ങളും ആഹാരങ്ങളും അവർ എനിക്കും റോസിനും നൽകി .സന്തോഷപൂർണമായ ജീവിതം ഞങ്ങൾ തുടർന്ന് വന്നു .
ഊരിലെ കുടുംബങ്ങളിലെ സന്തോഷവും അവരുടെ ജീവിതവും എന്നിൽ കുടുംബം എന്ന ചിന്തകൾ സജീവമാക്കി എനിക്കും ഒരുകുടുംബം കുട്ടികൾ എല്ലാം വേണമെന്ന് തോന്നാൻ തുടങ്ങി .ഇവരുടെ ഇടയിൽ കല്യാണം ഇവർ തമ്മിൽ മാത്രമാണ് നടന്നിരുന്നത് .പുറമെനിന്നുള്ള ആർക്കും ഇവരെ വിവാഹം ചെയ്യാൻ കഴിയില്ല .അതിവർക്കിടയിൽ വലിയ തെറ്റാണു .എന്റെ ആഗ്രഹങ്ങൾ ഞാൻ മനസ്സിൽ വച്ച് താലോലിച്ചു .റോസിനോട് പറയാൻ ഞാൻ തീരുമാനിച്ചു .അത്താഴം കഴിഞ്ഞു കിടക്കാൻ നേരം ഞാൻ റോസുമായി സംസാരിക്കാൻ
തുടങ്ങി
റോസ് എനിക്കൊരു കാര്യം പറയാനുണ്ട്