ശ്രീരാമചന്ദ്രനാൽ ശിവപ്രതിഷ്ഠ നടന്ന സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം… രാമന്റെ ഈശ്വരൻ വാണരുളുന്ന ദേശം എന്ന അര്ഥിത്തിൽ ഈ പ്രദേശത്തിന് രാമേശ്വരം എന്ന് നാമം…
ഐതീഹ്യം പറയുന്നതനുസരിച്ച് ആദികാവ്യമായ രാമായണത്തില്‍ പരാമര്ശി ക്കപ്പെടുന്ന പ്രദേശമാണ് രാമേശ്വരം… ഭാരതത്തിൽ നിന്ന് ലങ്കയിൽ എത്തിച്ചേരുന്നതിനായി ഇവിടെ നിന്ന് ശ്രീരാമന്‍ വാനരസേനയുടെ സഹായത്തോടെ ലങ്കയിലേക്ക് പാലം പണിതു എന്നാണ് വിശ്വാസം… രാമായണത്തിൽ ഈ കഥ സേതുബന്ധനം എന്ന് പരാമര്ശിനക്കപ്പെടുന്നു… സേതു എന്നാല്‍ പാലം അഥവാ അണ എന്നര്ഥംന… രാമായണത്തിൽ പരാമര്ശി ക്കപ്പെടുന്ന പാലം എന്ന് വിശ്വസിക്കപ്പെടുന്ന ഭൂഭാഗം രാമസേതു എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്…
അപ്പോഴാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ പ്രദര്ശിടപ്പിച്ചിട്ടുള്ള ആഞ്ജനേയ ക്ഷേത്രത്തെകുറിച്ച് രാഘവ് വായിച്ചത്… രാമസേതു നിര്മാപണത്തിന് ഉപയോഗിച്ചിരുന്നത് ഇത്തരം കല്ലുകളാണെന്നാണ് വിശ്വാസം… ഉടനേ അങ്ങോട്ട് പോകുവാനായി രാഘവ് തന്റെ ലാപ് ടോപ്പ് ഓഫാക്കി മടക്കിയ ശേഷം താഴെ വച്ചിരിക്കുന്ന ഷോൾഡർ ബാഗ് എടുക്കുവാനായി നോക്കി… അതു പക്ഷേ കാണുന്നില്ല… അവന്റെ ഹൃദയം ദ്രുതഗതം മിടിച്ചു… രാമക്കൽമേട്, ശബരീപീഠം, ജടായുപ്പാറ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച മണൽത്തരികൾ നിറച്ച ചില്ലുകുപ്പി അതിനുള്ളിലാണ്… അവൻ പെട്ടെന്നിറങ്ങി മണ്ഡപത്തിനു ചുറ്റും ഓടിപ്പാഞ്ഞു നോക്കി… അവിടെയെങ്ങും അതു കണ്ടില്ല…