ഞാൻ: എല്ലാവരിലും നല്ലവരും ചീത്ത യായവരും ഉണ്ട് അതൊക്കെ അവരവരുടെ സാഹജര്യം പോലെ പുറത്ത് വിടുന്നു. എന്താ ശരിയല്ലേ…
ഫൗസിയ: ആളു കൊള്ളാല്ലോ ഒരുപാട് കാര്യങ്ങളൊക്കെ അറിഞ്ഞ് വെച്ചിട്ടുണ്ട് അല്ലോ..!
ഞാൻ: ഇല്ലെങ്കിൽ താൻ പറ തന്നിലും നല്ലവളും പന്നവളും ഇല്ലെ അതിനെ തേടി പോകേണ്ട കാര്യം ഉണ്ടോ നമ്മൾ ഒന്ന് വിചാരിച്ച പോരെ… പോരെ …
ഫൗസിയ: ഹ്മം… ഫിലോസഫി ഒക്കെ കൊള്ളാം….
ഞാൻ: ദേ…. ഇത് ഫിലോസഫി ആണോ സത്യം അല്ലെ. ഒന്ന് തുറന്നു സംസാരിക്ക് എന്റെ ഫൗസി മോളെ….
പെട്ടെന്നാണ് ഞാൻ അവളെ വിളിച്ചതിലുള്ള പ്രശ്നം ഓർത്തത് കാമുകി മാരോട് സംസാരിച്ച് ഒരു ഫ്ലോ ആയാൽ ഇതാണ് കുഴപ്പം ഇനി ഇവളെന്ത് പറയുന്നോ എന്തോ…. എന്ന് ചിന്തിച്ച് പെട്ടെന്ന് അബദ്ധം പറ്റിയ പോലെ ഞാൻ ഒരു വിരൽ കടിച്ച് മുഖം ഇങ്ങനെ കണ്ണ് രണ്ടും അടച്ച് പെട്ടെന്ന് അബദ്ധം പറ്റിയ പോലെ ഇരുന്നു.
ഫൗസിയയിൽ വലിയ ഭാവ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. മുഖത്ത് ചെറിയൊരു ദേഷ്യം വന്നിട്ട് ഒരു പുഞ്ചിരി ആയി അത് മാറിപ്പോയി. അപ്പോഴാണ് വലിയ പ്രശ്നം ഒന്നും ആയില്ലല്ലോ എന്ന് സമാധാനം ആയത്. കാരണം പെണ്ണാണ് എപ്പോ എങ്ങനെ ആയിരിക്കും എന്നത് റബ്ബിന് പോലും അറിയില്ല.