മുഖമോക്കെ ചുളിഞ്ഞ് കുഴിഞ്ഞ കണ്ണുകൾ നിറയുന്നത് ഞാൻ മനസ്സിലാക്കി…. അച്ഛൻ എന്നോട് ക്ഷമിക്കൂ… അച്ഛാ എനിക്ക് അന്നത്തെ മാനസിക അവസ്ഥയിൽ ആരെയും കാണാൻ തോന്നിയില്ല ഞാൻ അങ്ങനെ നിൽക്കുന്നത് എന്റെ അമ്മക്കും അച്ഛനും സഹിക്കാൻ പറ്റുന്നതിലും അപ്പുറം ആയിരിക്കും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ്….. അച്ഛന്റെ മറുപടിയിൽ എനിക്ക് ധൈര്യം തന്നുകൊണ്ട് പറഞ്ഞു.. അയ്യേ ഞങ്ങടെ മോനെ ഞങ്ങൾക്ക് മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ വേറെ ആർക്ക് ആണെട അതിന് കഴിയുന്നത് …. മോൻ പോയി അഹരമോക്കെ കഴിച്ച് ഒന്ന് വിശ്രമിച്ചിട്ട് അച്ഛന്റെ അടുത്തേക്ക് വന്നാമതി അച്ഛന്റെ ആദി മോൻ അച്ഛന് കുറച്ച് സംസാരിക്കണം.
മുറിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോ വാതിലിൽ തന്നെ നിൽപ്പുണ്ട് അമ്മ. അമ്മേ അച്ഛന് എന്താ പറ്റിയത് എന്ന ചോദ്യത്തിന് കരഞ്ഞ് കൊണ്ട് അകത്തേക്ക് പോകലായിരുന്ന് അമ്മയുടെ മറുപടി… സോഫയിൽ ഇരിക്കുന്ന വല്യച്ചനിലേക്ക് ഒന്ന് ഞാൻ നോക്കി പതിയെ അങ്ങോട്ട് നടന്നു… അപ്പോഴേക്കും അടുക്കളയിൽ അഹാരം വിളമ്പുന്ന സംസാരം കേൾക്കുന്നുണ്ടായിരുന്നു….
ഞാൻ: എന്താ അച്ഛന് പറ്റിയത്…
വല്യച്ഛൻ: മോനെ.. അത് നി സ്വയം കുറ്റം സമ്മതിച്ച് പോയപ്പോ ആകെ തളർന്ന് പോയി നിന്റെ അച്ഛൻ ബിപി കൂടിയത് ആണെന്ന ഡോക്ടർ മാരു പറഞ്ഞത്…. ശരീരം മുഴുവൻ തളർന്ന് പോയി അന്ന് മുതൽ ഒരേ കിടപ്പാണ്….
വല്യച്ഛന്റെ മുഖത്ത് സങ്കടം നിറയുന്നുണ്ടായിരുന്നു…. അപ്പോഴേക്കും ചോറും കറിയും ആയി ഡൈനിങ് ടേബിൾ നിറച്ചിരുന്നു അവരെല്ലാവരും…. എല്ലാവരെയും എനിക്ക് പരിചയപ്പെടുത്തി വല്യച്ഛന്റെ മക്കളും മരുമക്കളും കൊച്ചുമക്കളും ഒക്കെ ആയിരുന്നു… അപ്പോഴും എനിക്ക് അറിയേണ്ടത് ആര്യയുടെ അമ്മയെ കുറിച്ച് ആയിരുന്നു….