” അവരുടെ വീട്ടിലെ ഫോൺ നമ്പർ ഉണ്ടോ… ഇപ്പൊ തന്നെ വിളിച്ചു ചോദിക്ക്, കഴിഞ്ഞ കൊല്ലത്തെ ടെക്സ്റ്റ് ഉണ്ടേൽ പുതിയത് ഒന്നും വാങ്ങേണ്ടല്ലോ… അത്രേം പൈസ ലാഭം. ”
അവൻ നമ്പർ തപ്പിയെടുത്തു ഡയൽ ചെയ്തു അമ്മയ്ക്ക് കൊടുത്തു….
” ഹലോ… ആരാ “… പ്രിയതന്നെയാണ് ഫോൺ എടുത്തത്
” പ്രിയ ആണോ ?…മോളെ ഞാൻ.”.. അമ്മ കത്തി തുടങ്ങി….
” അമ്മേ… കാര്യം പറയെന്നെ”…. അവൻ അമ്മയുടെ കയ്യിൽ തോണ്ടി.
അമ്മ കാര്യമൊക്കെ പറഞ്ഞു ഫോൺ വച്ചു.
” എന്ത് പറഞ്ഞു പ്രിയ.. “? അവനു തിടുക്കമായി അറിയാൻ…
രണ്ടുവർഷത്തെയും ബുക്സ് എല്ലാം ഉണ്ട്… അത് അവൾ തരാം എന്ന് പറഞ്ഞു. പിന്നെ ട്യൂഷൻ… അത് വീട്ടിൽ ചോദിച്ചിട്ട് നാളെ പറയാം എന്ന്. നാളെ അങ്ങോട്ട് ചെന്നു ബുക്സ് എല്ലാം എടുത്തോളാൻ ”
ആവു…പകുതി ok… ബാക്കി കൂടെ ഓക്കേ ആയാ മതി… അവൻ അമ്മയ്ക്ക് ഒരുമ്മ കൊടുത്തു…
” Thanks മമ്മി “….
” അവന്റെ മമ്മി… പോടാ തെമ്മാടി”… അമ്മ കൈയ്യോങ്ങി…
അവൻ തെന്നിമാറി… മുറിയിലേക്ക് പോണവഴി മീനുവിനിനും കൊടുത്തു ഒരുമ്മ
ഇതെന്താ പതിവില്ലാതെ… ചേട്ടന് വട്ടായോ ???അവൾ തിരിച്ചു ഒരു ഫ്ലയിങ് കിസ്സ് എറിഞ്ഞു കൊടുത്തു… .മനു അത് വാങ്ങി പോക്കറ്റിൽ ഇടുന്നത് പോലെ കാണിച്ചു.
” അമ്മേ ചേട്ടന് വട്ടായെ…. അവൾ ഉച്ചത്തിൽ വിളിച്ചു കൂവി….
പിറ്റേന്ന് കോളേജിൽ പോയ അവനെ സീനിയർസ് റാഗിംഗ് നു വളഞ്ഞു…
അവനെക്കൊണ്ട് അത്യാവശ്യം പാട്ടും ഡാൻസുമൊക്കെ കളിപ്പിച്ചു…
” ഡാ ഡാ… മതിയെടാ… അവൻ എനിക്ക് വേണ്ടപ്പെട്ട പയ്യനാ.. “…ഒരു കിളിനാദം….
” ആരാണ് തന്നെ രക്ഷിച്ച ആ ദേവത… ” അവന്റെ കണ്ണുകൾ തിരഞ്ഞു….
ലൈഫ് ഓഫ് മനു – 3
Posted by