അങ്ങിനെ ക്ലാസ്സ് തുടങ്ങി, സയൻസ് ഗ്രൂപ്പ് ആയതു കൊണ്ടു പെൺകുട്ടികൾ ആയിരുന്നു ക്ലാസ്സിൽ കൂടുതൽ, അവനോടൊപ്പം പത്തിൽ പഠിച്ച ചിലരും same ക്ലാസ്സിൽ ഉണ്ടായിരുന്നു. മലയാളം മീഡിയത്തിൽ പഠിച്ചത് കൊണ്ടു ആദ്യമാദ്യം ഇംഗ്ലീഷിൽ എടുക്കുന്ന ക്ലാസുകൾ ടഫ് ആയിരുന്നു. എങ്കിലും അവൻ അഡ്ജസ്റ്റ് ചെയ്തു. ക്ലാസ്സിലെ 80% കുട്ടികളും ട്യൂഷൻ എടുത്തിരുന്നു, അവൻ അത് അമ്മയോട് പറഞ്ഞു…
” ലെക്ചർ ഫോളോ ചെയ്യാൻ ഇച്ചിരെ പാടാണ് അമ്മേ… സാർമ്മാര് വെള്ളം തുറന്നുവിട്ട പോലെയാ ഇംഗ്ലീഷ് പറയുന്നേ. എല്ലാർക്കും ട്യൂഷൻ ഉണ്ട്… ഒടുക്കത്തെ ഫീസാ… എന്താ ചെയ്കാ ?…ഇപ്പൊ തന്നെ ഒരുപാട് കാശ് ആയി… ഇതും കൂടെ…. അച്ഛൻ വേണ്ടാന്ന് പറയില്ല… ന്നാലും ഞാൻ പഠിച്ചോളാം അമ്മേ ”
അമ്മ എന്താ പറയേണ്ടത് എന്ന് ആലോചിച്ചു… അവൻ ഒരിക്കലും ഒന്നും ആവശ്യപ്പെട്ടിട്ടില്ല, എല്ലാ അറ്റവും കൂട്ടിമുട്ടിക്കാൻ അച്ഛൻ പെടാപാട് പെടുന്നത് അവനറിയാം… അതാ ട്യൂഷൻ വേണ്ടാ ന്നു അവൻ പറയുന്നത്…അമ്മ അവനെ ചേർത്തു പിടിച്ചു അവന്റെ മുടിയിൽ വിരലോടിച്ചു…
അപ്പോഴാണ് അമ്മയ്ക്ക് ഒരു കാര്യം ഓർമവന്നത്… !!!
” മനു… നിങ്ങടെ കൂടെ ക്രിക്കറ്റ് കളിക്കാൻ വരുന്ന ഒരു പയ്യൻ ഉണ്ടല്ലോ… എന്താ അവന്റെ പേര്…. പ്രവീൺ അവന്റെ ചേച്ചി പ്രിയ… അവളിപ്പോ ആ കോളേജിൽ അല്ലേ ഡിഗ്രി ചെയ്യണേ… ആ കുട്ടി നല്ലപോലെ പഠിക്കും.. വേണേൽ അമ്മ ട്യൂഷൻ കാര്യം ഒന്നു ചോദിച്ചു നോക്കാം ”
പ്രിയ… യെസ്… പ്രവീണിന്റെ ചേച്ചി…. അതേല്ലോ…. പ്രിയ ഈ വർഷം ഡിഗ്രി ഫസ്റ്റ് ഇയർ… അപ്പോൾ പ്രീഡിഗ്രി പഠിച്ച നോട്സും ടെസ്റ്റും കാണും… ഒരു വെടിയ്ക്ക് രണ്ടു birds….
ലൈഫ് ഓഫ് മനു – 3
Posted by