7 മണി കഴിഞ്ഞു… കളിയൊക്കെ കഴിഞ്ഞു മനു കുളിച്ചു ഫ്രഷ് ആയി ടീവീ കാണാൻ വന്നിരുന്നു…
” ഇന്ന് അവിടുന്ന് ഫുഡ് കഴിക്കാൻ ചേച്ചി പറഞ്ഞു അമ്മേ… ചേച്ചി നല്ല കോഴിക്കറി വച്ചിട്ടുണ്ട് ” മീനു അമ്മയോട് പറയുന്നത് അവൻ കേട്ടു.
“ഞാനും ഇന്ന് അങ്ങോട്ട് പൊയ്ക്കോട്ടേ അമ്മേ… ” അവൻ ചോദിച്ചു
” അപ്പോ ഇന്നലെ വല്ല്യ ഗമ ആരുന്നു ല്ലോ ”
അമ്മ അവനെ കളിയാക്കി
” ചേച്ചിടെ ചിക്കൻ സൂപ്പർ ആണ് അമ്മ… ഇവിടെ ഇന്നു പച്ചക്കറി അല്ലേ…. ഞാൻ അവിടുന്ന് കഴിച്ചോളാം ”
“അച്ഛൻ വരുമ്പോൾ അമ്മ പറഞ്ഞാൽ മതി… ”
“രണ്ടുപേരും പോയാൽ അച്ഛൻ വരുന്ന വരെ ഞാൻ ഒറ്റയ്ക്ക് ആവില്ലേ ?”
“അച്ഛൻ വരാൻ സമയം ആയല്ലോ….. വാ ചേട്ടാ… നമുക്ക് പോകാം ” മീനു ടോർച് എടുത്തു
“എന്നാ ഗൂഡ്‌നൈറ്റ് അമ്മ “…രണ്ടുപേരും ഇറങ്ങി….
ചേച്ചി യുടെ വീട്ടിലെ ബെൽ അടിച്ചു മീനു
മനു മാറി നിന്നു….വാതിൽ തുറന്നു സിന്ധു പുറത്തു വന്നു….
” മോളിന്നു ഒറ്റയ്ക്ക് പൊന്നോ…. ഞാൻ വന്നേനെ ല്ലോ ”
” ഒരാൾ കൂടെ ഉണ്ട് ചേച്ചി… ചേട്ടൻ ദേ ഇവിടെ നിൽപ്പുണ്ട് ”
” ആഹാ മനുകുട്ടനും ഉണ്ടോ… വാ അകത്തു വാ ”
മൂന്ന് പേരും അകത്തു കേറി… അവൾ വാതിൽ അടച്ചു….
നിങ്ങൾ ഫുഡ് കഴിച്ചോ… ഇല്ലല്ലോ…
ഞാൻ ഫുഡ് ചൂടാക്കി എടുക്കാം… സിന്ധു അടുക്കളയിലേക്ക് പോയി…. മീനു പുറകെ
മനു ടീവീ യുടെ മുന്നിൽ ഇരുന്നു…. ചാനൽ മാറ്റി നോക്കി…. HBO യിൽ അർണോൾഡ് ന്റെ “True Lies” ഒത്തിരി തവണ കണ്ടതാ… എന്നാലും അവൻ അത് വച്ചു…..
ലൈഫ് ഓഫ് മനു
Posted by