“നീ ഇ പ്രവിശ്യത്തെ എൽ ഡി സി കൊടുത്തോ” അനു ചോദ്യംകേട്ട ഭാഗത്തേക്ക് നോക്കി. ഒരു പർദ്ദ ധരിച്ച പെൺകുട്ടി. കണ്ടിട്ട് കല്യാണം കഴിഞ്ഞതാണെന്നു തോന്നുന്നു. “ഉം ഞാൻ കൊടുത്തിട്ടുണ്ട് പക്ഷെ വായിക്കാറൊന്നുമില്ല”. “ശരി രാജാവേ…ഞാൻ വിശ്വസിച്ചു” താന്‍ ഇതുവരെ കണ്ടുപരിചയം പോലുമില്ലാത്ത ഇവൾ എന്താണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അനു മറുപടിയൊന്നും കൊടുത്തില്ല പറയണമെന്നുണ്ട് പക്ഷെ അവളോട് സംസാരിക്കുമ്പോൾ ഒരു ചമ്മൽ. കുറച്ചു കഴിഞ്ഞപ്പോള്‍ പിന്നിലെ ചെയറില്‍ ഇരുന്ന അവള്‍ എണീറ്റ് അനുവിന്റെ തൊട്ടടുത്ത ചെയറില്‍ വന്നിരുന്നു. അവന്‍ ആകെ ഒരു വല്ലയ്മയില്‍ ഇരുന്നു. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ടീച്ചര്‍ ഗ്രൂപ്പാക്കി തിരിച്ചു പ്രൊജക്റ്റ്‌വർക് ചെയ്യിക്കുമ്പോൾ മാത്രമേ ഒരുപെൺകുട്ടി അടുത്ത ഇരുന്നു സംസാരിച്ചിട്ടുള്ളൂ. പക്ഷെ അതും പരിചയമുള്ള കുട്ടികളോടൊപ്പം ഇതിപ്പോ പരിചയമില്ലാത്തൊരാൾ തന്നോട് സംസാരിക്കാൻ അടുത്തിരിക്കുന്നത് ആദ്യമായിട്ടാണ്. “എടാ നീ പാവമാണെന്നു അഭിനയിക്കുവാണോ അതോ ശരിക്കും പാവമാണോ ?”. ആ ചോദ്യം അവന്റെ അഭിമാനത്തെ ചോദ്യം ചെയ്തതായി അവനു തോന്നി അതുകൊണ്ട് അവൻ നർമ്മം കലർത്തി ഒരുമറുപടി നൽകി “അഭിനയിക്കുന്നതാ..” അവൾ ഒരു നേർത്ത ചിരി പുറത്തുകാണിച്ചു എന്നിട്ട് പറഞ്ഞു “അപ്പോൾ ഒന്ന് ഉണർത്തിയാല്‍ ഉണരുമല്ലേ…”
പാവത്താനിസം
Posted by