അങ്ങനെ അവളുടെ ബർത് ഡെ വന്നു…എന്നോട് എപ്പോളോ ആ ഡേറ്റ് പറഞ്ഞിരുന്നു…അവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഞാൻ കരുതി…ബർത് ഡെ ദിവസം ഈവനിങ് ഞാൻ അവൾക്ക് വിളിച്ചു..
ഡീ..നീ എവിടെ.. ക്ലാസ് കഴിഞ്ഞൊ…
അവൾ : ഇപ്പൊ തീരും..ഞാൻ ഇപ്പൊ റെയില്വെ സ്റ്റേഷനിൽ എത്താം..
ഞാൻ : വേണ്ട..നമുക്ക് ഇന്ന് ബസിന് പോകാം…ഞാൻ പുതിയ സ്റ്റാൻഡിനടുത്തുള്ള കൂൾബാറിൽ കാണും..
അവൾ : ഒകെ ഡാ..വേഗം വരാം.
15 മിനിറ്റായപ്പോൾ അവൾവന്നു…ഞാൻ പറഞ്ഞു വല്ലാത്ത ദാഹം..എന്തെങ്കിലും കുടിച്ചിട്ട് പോകാം…
അവൾക്കൊരു മടി..വേണ്ടടാ..ഞാൻ ഇപ്പൊ കഴിച്ചു..നീ വേണേൽ കഴിച്ചൊ…
ഞാൻ : കാശില്ലാഞ്ഞിട്ടാണല്ലെ..ഞാൻ കൊടുത്തോളാം..നീ വാ…
അവൾ മടിച്ച് മടിച്ച് കൂടെ വന്നു..
ഞാൻ ഒരു ബട്ടർ ഷെയ്ക്ക് ഓർഡർ ചെയ്തു…അവൾക്കൊരു ഫലൂദയും..
ജ്യൂസ് രണ്ടും വന്നു…അവൾ സ്പൂൺ കയ്യിലെടുത്ത് കഴിക്കാൻ തുടങ്ങുന്നതിന് മുൻപ് ഞാൻ തമാശ രൂപേണ പറഞ്ഞു..കഴിക്കല്ലെ..
ആദ്യമായിട്ട് ഞാൻ വാങ്ങിച്ച് തന്നതല്ലെ..2 നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചിട്ട് കഴിക്കടീ..
അവൾ ചിരിച്ചോണ്ട് കണ്ണടച്ചു..
ഞാൻ ഉടനെ മുൻപ് വാങ്ങി വെച്ചിരുന്ന ഒരു ചുരിദാർ സെറ്റ് ( വലിയ വിലയുള്ളതൊന്നുമല്ല, എന്നാൽ തീരെ മോശമല്ല) അവൾടെ ഫേവറൈറ്റ് നിറമായ സ്കൈ ബ്ലു പൊതി എടുത്ത് മുന്നിൽ വെച്ച്…
അവൾ പ്രാർത്ഥിച്ചിട്ട് കണ്ണ് തുറന്നതും..