അപ്പോളാണ് റംസി എന്ന വിളി…അതും തൊട്ടടുത്ത് നിന്ന്…ആരാപ്പൊ എന്നെ ….(അതും വീട്ടുകാരും അടുത്ത ഫ്രണ്ട്സും മാത്രം വിളിക്കുള്ളു റംസി എന്ന്)..ചുറ്റും നോക്കി…
അപ്പോളാണ്, ഞാൻ ഇരിക്കുന്ന കസേരയുടെ 2 കസേര അപ്പുറം വെളുത്ത ചുരിദാറണിഞ്ഞ അധികം വെളുത്തിട്ടല്ല, എന്നാലും നല്ല മുഖശ്രീ ഉള്ള ഒരുത്തി…എവിടെ യൊ കണ്ട പരിചയം…
അവൾ എന്നെ നോക്കി ചിരിക്കുന്നു…ഞാനും ചിരിച്ചു…
അവൾ എന്റടുത്ത കസേരയിൽ വന്നിരുന്നു ചോദിച്ചു..അറിയൊ എന്നെ..
ഞാൻ : പിന്നല്ലാതെ, അങ്ങനെ മറക്കൊ എന്ന് ( ചുമ്മാ പറഞ്ഞതാ..എനിക്കറിയില്ല, എവിടെ വെച്ചൊ കണ്ടിട്ടുണ്ട്.. ഓർമ്മ കിട്ടുന്നില്ല)
അവൾ ( പുഞ്ചിരിച്ച് കൊണ്ട്) എന്റെ പേർ പറ എന്നാൽ..
ഞാൻ : (ശരിക്കും പെട്ട്) സോറി …പേർ ഓർമ്മ കിട്ടുന്നില്ല…
അവൾ : എനിക്കും തോന്നി ചുമ്മാ നമ്പറിട്ടതാണെന്ന്…ഞാൻ അമൃത…ഹയർ സെക്കന്ററി സ്കൂളിൽ 10.എഫിൽ ഉണ്ടായിരുന്നു..അന്ന് നീ +2 ആ സ്കൂളിൽ ഉണ്ടായിരുന്നു…
ഇപ്പൊ ഓർമ്മ കിട്ടി..ഒരു പൊട്ടി പെണ്ണായിരുന്നു അന്ന്.2 തവണ വെയിൻ കട്ട് ചെയ്ത് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു എന്ന് അന്ന് സ്കൂളിൽ ഒരു സംസാരമുണ്ടായിരുന്നു..ആ സ്കൂളിലെ 10 ക്ലാസ് ബ്ലോക്കിന്റെ തൊട്ടടുത്തായിരുന്നു +2 ..മാത്രമല്ല, സയൻസ് ലാബ് 10 ക്ലാസ് ലാബിന്റെ 4 മത്തെ നിലയിലും…
അന്ന് അവരുമായി ഞങ്ങൾ വലിയ കമ്പനി ഇല്ല..ഇവളുടെ പേരറിയാം..സ്കൂളിലെ ചരക്കുകളെ നമ്മൾ എപ്പോഴും നോട്ട് ചെയ്ത് വെക്കുമല്ലൊ..