അതു കേട്ടതും എനിക്കാകെ ദേഷ്യവും സങ്കടവും എല്ലാം തോന്നി , ഞാൻ പോകില്ലെന്ന് പറഞ്ഞു വാശി ആയി .
ഉമ്മ ഒരു വിദേനയും എനിക്ക് അനുകൂലമായി നിന്നില്ല . ഒടുവിൽ ഞാൻ പോകാമെന്നു പറഞ്ഞു . മനസ്സിൽ ചിന്തിച്ചു ഞാൻ ഇല്ലാതെ ആരേലും വിളിച്ചു ഇവിടെ ഇരുന്നു കളിക്കാനാകുമെന്നു .
ദുരിതമെന്നു പറയാലോ ഒടുവിൽ എനിക്ക് പോകേണ്ടി വന്നു സ്പോകെൻ ക്ലാസിനു . 3 മണിക്കൂർ ആയിരുന്നു ക്ലാസ്സ് .
എനിക്ക് ഇത്രേം മടുപ്പു തോന്നിയ മറ്റൊന്ന് ജീവിതത്തിൽ ഇല്ലെന്നു വരെ പറയാം . 3 വീക്സ് കടന്നു പോയി .
ഒരു ദിവസം ക്ലാസ്സിലിരിക്കുമ്പോൾ സ്പോകെനിലെ മെയിൻ സർ (ഷാൻ) ഒരു നോട്ടീസുമായി അങ്ങോട്ട് വന്നു , ഒരു ടൂർ പ്ലാൻ ആയിരുന്നു അതു .
3 days ട്രിപ്പ് to ഊട്ടി & കൊടൈക്കനാൽ . ഈ ട്രിപ്പിൾ ഫാമിലിയെയും കൂടെ കൂട്ടാം, ഞാൻ പോകില്ലെന്ന് തീരുമാനിച്ചു വീട്ടിൽ പോയി ഉമ്മാട് ഇഷ്ടല്ലാത്ത രീതിയിൽ പറഞ്ഞു .
അതു കേട്ടപ്പോൾ ഉമ്മ എന്തായാലും പോകണം എന്നു പറഞ്ഞു കൂടെ ഉമ്മയും വരാമെന്നും , ഡിസ്‌കൗണ്ട് പാക്ക് ആണ് ഇത്ര കാശിനു 3 days ലാഭമാണെന്നൊക്കെ വിളമ്പി .
പ്രഷർ സഹിക്കാതെ ഞാൻ സമ്മതം മൂളി, അങ്ങനെ ഞങ്ങൾ ഊട്ടിയിലേക്ക് ടൂർ പോകുന്ന ദിവസം വന്നെത്തി .
കോട്ടും ഷട്ടറും എല്ലാം വാങ്ങി , ടൂറിനു വേണ്ട തയ്യാറെടുപ്പെല്ലാം നടത്തി പെട്ടി പാക്ക് ചെയ്തു വണ്ടിയിൽ കയറി .
രാത്രിയാണ് ഞങ്ങൾ ഇവിടുന്നു പുറപ്പെടുന്നത് , ഏകദേശം 11:00 കഴിഞ്ഞു കാണും , കൂടുതലും ജോലിക്കാരായിരുന്നു ട്രിപ്പിനുണ്ടായിരുന്നതു .
ഉമ്മയടക്കം 17 പെണ്ണുങ്ങളും 30 ആണുങ്ങളും . ട്രിപ്പ് ചുക്കാൻ പിടിച്ചിരുന്നതു ഷാനും കൂടെയുള്ള സഹ അധ്യാപകർ നിഖിലും ബൈജുവും ആയിരുന്നു .