ദുബായിലെ മെയില്‍ നേഴ്സ് – 34 (നാന്‍സി സമാഗമം)

Posted by

ഞാന്‍ : അല്ല ആരേലും പറയാതെ ഞാന്‍ എങ്ങനെയാ എല്ലാം അറിയുന്നത്

അവള്‍ പറയുന്നത് മനസ്സിലാകാതെ ഞാന്‍ അവളെ തന്നെ നോക്കി കൊണ്ട് നിന്നു.

നാന്‍സി : എന്താ ചേട്ടന് എല്ലാം അറിയണോ

ഞാന്‍ : അറിയണം എന്നുണ്ട്. നീ തന്നെ പറയുന്നതല്ലേ നല്ലത്

നാന്‍സി : എന്നാല്‍ ഞാന്‍ എല്ലാം പറയാം. എല്ലാം അടുപ്പം ഉള്ള ആളോട് തുറന്നു പറഞ്ഞാല്‍ വലിയൊരു ആശ്വാസം ആണ്. എനിക്ക് അത്ര അടുപ്പം തോന്നിയ ആളുകള്‍ വളരെ കുറവാണ്

ഞാന്‍ : അപ്പൊ എന്നോട് അടുപ്പം തോന്നുന്നുണ്ടോ

നാന്‍സി : അത് ചേട്ടന്‍ തന്നെ ആലോചിച്ചു നോക്ക്.

അത് കേട്ട ഞാന്‍ അവള്‍ പറഞ്ഞത് മനസ്സില്‍ ഇട്ടു കൊണ്ട് പല വട്ടം ചിന്തിച്ചു.

ഞാന്‍ : നിന്റെ കാര്യം എല്ലാം എന്നോട് തുറന്നു പറയണം എങ്കില്‍ എന്നോട് നിനക്ക് ഒരിഷ്ടം ഉള്ളത് കൊണ്ടാ. അല്ലെ

നാന്‍സി : എങ്കില്‍ അങ്ങനെ തന്നെ

ഞാന്‍ : അങ്ങനെ ആണേല്‍ എല്ലാം എന്നോട് തുറന്നു പറ

നാന്‍സി : എന്റെ അപ്പന്റെ കാര്യം അറിയാമല്ലോ അല്ലെ.

ഞാന്‍ : അറിയാം

നാന്‍സി : എന്തോന്ന് അറിയാം

ഞാന്‍ : ഈ നാട്ടിലെ നല്ലൊരു മുഴു കുടിയന്‍ ആണെന്നു

അത് കേട്ട അവള്‍ ചിരിച്ചു

നാന്‍സി : അപ്പൊ കാര്യങ്ങള്‍ കുറച്ചൊക്കെ അറിയാം അല്ലെ

ഞാന്‍ : പിന്നെ അറിയണ്ടേ

നാന്‍സി : അപ്പന്‍ ഞങ്ങളുടെ കാര്യങ്ങള്‍ ഒന്നും നോക്കിയിരുന്നില്ല. അമ്മച്ചി കുറെ കഷ്ടപെട്ടാ എന്നെ വളര്‍ത്തിയത്. എനിക്ക് കല്യാണം പ്രായം ആയപ്പോള്‍ നാട്ടുകാരുടെ വായടപ്പിക്കാന്‍ അപ്പന്‍ എന്നെ ഒരു മുഴു കുടിയന്‍ ആയ ലോറി ഡ്രൈവറെ കൊണ്ട് കെട്ടിച്ചു

ഞാന്‍ : ഇതെല്ലാം എനിക്കറിയാം. അതിനു ശേഷം എന്താ സംഭവിച്ചത്

Leave a Reply

Your email address will not be published. Required fields are marked *