ഞാൻ ചിരിച്ചു കൊണ്ട് അതും പറഞ്ഞ് അവളുടെ കണ്ണുകളിലെ കണ്ണുനീർ എന്റെ വിരലുകൾ കൊണ്ട് ഒപ്പി എടുത്തു ,എന്നിട്ട് എന്റെ വിരലുകളിൽ പറ്റിയിരിക്കുന്ന ആ കണ്ണീർ തുളികളെ ഞാൻ നോക്കി.
അവൾ ഞെട്ടി പെട്ടെന്ന് പുറകോട്ട് മാറി ,
ഞാൻ അങ്ങനെ ചെയ്യും എന്ന് അവൾ പ്രതിക്ഷിച്ചിട്ടുണ്ടാവില്ല
അപ്പോഴാണ് ഞാനും അതിനെ കുറിച്ച് ചിന്തിക്കുന്നത് ഇതു വരെ ഞാൻ അവളൊട് അങ്ങനെ പെരുമാറിയിരുന്നില്ല ,പെട്ടെന്ന് അവളുടെ കണ്ണുനീർ കണ്ടപ്പോ എന്റെ നിയന്ത്രണം വിട്ടു പോയി ,
ഞാൻ നോക്കിയപ്പോൾ അവൾ തല കുനിച്ച് അതെ നിൽപ്പ് നിൽക്കുന്നു ,
എനിക്ക് എന്തൊ അവളുടെ മുഖത്ത് നോക്കാൻ എന്തൊ ചമ്മൽ ,
” ഞാൻ വണ്ടി എടുത്തിട്ട് വരാം ”
ഞാൻ പെട്ടെന്ന് അതും പറഞ്ഞു അവിടെ നിന്നും വേഗം എന്റെ വണ്ടി എടുക്കാൻ പോയി.
വണ്ടിയിൽ കയറി കുറച്ചു സമയം ആയിട്ടും ഞങ്ങൾ ഒന്നും സംസാരിച്ചില്ല ,ഞാൻ മിററിൽ കൂടി നോക്കിയപ്പോ അവൾ തല കുനിച്ച് ഇരിക്കുന്നുണ്ട് ,
ആ വഴിയിൽ അധികം ആളുകൾ ഒന്നും ഇല്ലെങ്കിലും ഉള്ള ചിലരോക്കെ ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവരെ പറഞ്ഞിട്ട് കാര്യം ഇല്ല രാവിലെ ഒരു ആണും പെണും നല്ല നാടൻ വസ്ത്രം അണിഞ്ഞ് ഭാര്യ ഭർത്താക്കൻ മാരെ പൊലെ ബുള്ളറ്റിൻ ചിറി പാഞ്ഞു പോയാൽ ആരാ നോക്കാതെ ഇരിക്കാ,
അങ്ങനെ ഞങ്ങളുടെ ബുള്ളറ്റ് കുടുകുടു ശബ്ദം ഉണ്ടാകി കൊണ്ട് ആ കുന്നിന്റെ അടിവാരത്ത് എത്തി ,
ഈ വരുന്ന വഴിയിൽ ലച്ച് മി ആകെ എന്നോട് സംസാരിച്ചത് വഴി പറയാൻ മാത്രം ആയിരുന്നു ,അവർക്കും എന്തൊ ഒരു ചമ്മൽ എന്നോട് മിണ്ടാൽ എനിക്കും അതുപോലെ തന്നെ’.
ഞങ്ങൾ വണ്ടി ഒരു സ്ഥലത്ത് ഒതുക്കി വെച്ചു ,അംബലം ഒരു കുന്നിന്റെ പുറത്ത് ആണു അവിടെക്ക് വണ്ടി ഒന്നും കയറില്ല ,അവിടെ അംബലത്തിലെക്ക് സ്റ്റെപ്പ് കയറി വേണം ചെലാൻ, നല്ല സുന്ദരമായ സ്ഥലം അധികം ആൾകാർ ഒന്നും ഇല്ല ,നല്ല അന്തരീക്ഷം ,ഞാനും അവളും കൂടി സ്റ്റെപ്പ് കയറി അംബലത്തിൽ എത്തി. അവിടത്തെ പ്രതേകത എന്താണെന്നു വെച്ചാൽ താഴ് വാരത്തെ എറ്റവും ഉയരം കൂടിയ സ്ഥലം ആണു അതു ആ കുന്നിൽ നിന്നു നോക്കിയാൽ അവിടെ ഉള്ള മുഴുവൻ സ്ഥലങ്ങളും നമ്മുക്ക് കാണാൻ സാധിക്കും ,
ഞാനും അവളും അംബലത്തിന്റെ അകത്തു കയറി, അവിടെ ആകെ ഒന്നു രണ്ടു പേർ മാത്രമെ ഉണ്ടായിരുന്നൊളു ,ഞാൻ എന്റെ അച്ചന്റെയും അമ്മയുടെയും പേരും നാളും പുജാരിയോട് പറഞ്ഞ് ഒരു പുഷ്പാഞ്ജലി കഴിപ്പിച്ചു ,