അവൾ എന്തൊ പറയാൻ വന്നേങ്കിലും പറഞ്ഞില്ല.
“അല്ല നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടൊ ?.. എന്റെ കൂടെ വരാൻ … ”
” എനിക്ക് കുഴപ്പം ഒന്നും ഇല്ല ,.. പക്ഷേ….?”
“പിന്നെന്താ?”
” അതു അജിയേട്ടാ, വീട്ടു വേലക്കാരിയെ കൂട്ടി അംബലത്തിൽ പോകുന്നത് നാട്ടുകാർ ഒക്കെ കണ്ടാൽ എന്തു വിചാരിക്കും അവർ വല്ലതും പറഞ്ഞുണ്ടാകും..”
അപ്പോ അതാണു കാര്യം,
“അതെ നാട്ടുകാരു എന്തിങ്കിലും പറയും എന്നു വിചാരിച്ച് നമുക്ക് വീടിനു അകത്ത് ഇരിക്കാൻ പറ്റോ ?, നമ്മുടെ ഇഷ്ടം അല്ലെ അംബലത്തിൽ പോകുന്നതും ആരെ ഒക്കെ കൂടെ കൊണ്ടു പോകണം എന്നും ,പിന്നെ ഞാൻ നിന്നെ ഒരു വേലക്കാരി ആയിട്ടു ഇതുവരെ കണ്ടിട്ടില്ല എന്റെ…. അല്ല എന്റെ വീട്ടിലെ ഒരു അംഗം ആയിട്ടാ കണ്ടിരിക്കുന്നത് പിന്നെന്താ കുഴപ്പം,”
ഞാൻ അവളോട് പറഞ്ഞു,
“അതല്ല ,ജോളി ചേച്ചി എങ്ങാനും അറിഞ്ഞാലോ ,….”
“ജോളി ചേച്ചി അറിഞ്ഞ എന്താ ഞാൻ ചേച്ചിയോട് പറഞ്ഞോളാം ,എനിക്ക് വഴി കാണിച്ചു തരാൻ വേണ്ടി കൂടെ വന്നത് ആണു എന്നു പറയും ”
” എന്നാലും … ”
അവൾക്ക് എന്തൊ ഒരു പേടി പോലെ ,
“ഒരു എന്നാലും ഇല്ല, നീ വരുന്നുണ്ടെങ്കിൽ വാ ഇലെങ്കിൽ ഞാൻ ഒറ്റക്ക് പൊക്കൊളാം ,പിന്നെ ഇനി ഒരു കാര്യത്തിനും ഞാൻ നിന്നെ വിളിക്കില്ല .എന്നോട് ഇനി മിണ്ടാനും വരണ്ടാ ,.. ”
ഞാൻ ദേഷ്യത്തോടെ അതും പറഞ്ഞ് തിരിഞ്ഞ് ഗസ്റ്റ്ഹൗസിലേക്ക് നടന്നു ,
” അജിയേട്ടാ ”
അവൾ പുറകെ നിന്നു വിളിച്ചു ,ഞാൻ തിരിഞ്ഞു നോക്കാതെ നടന്നു ,ഞാൻ ജോളി ചേച്ചിയുടെ വീട്ടിൽ നിന്നും ഗസ്റ്റ് ഹൗസിന്റെ മിറ്റത്തേക്കുള്ള സ്റ്റെപ്പിൽ കയറാൻ തുടങ്ങിയതും ,
ലെച്ചു ഓടി വന്നു എന്റെ മുന്നിൽ കയറി നിന്നു ,
“അജിയേട്ടാ പ്ലീസ് എന്നോട് പിണങ്ങല്ലെ ,ഞാൻ വരാം അജിയേട്ടന്റെ കൂടെ ,”
അവൾ അതു പറയുമ്പോൾ അവളുടെ കണ്ണുകളിൽ കണ്ണുനീർ പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നുണ്ടാർന്നു ,
” അങ്ങനെ വഴിക്കു വാ എന്റെ ലച്ചു കുട്ടി “