അവൾ അടുത്ത് വന്ന് എന്നെ തട്ടി വിളിച്ചപ്പോ ആണ് ഞാൻ സ്വബോധത്തിലെക്ക് തിരിച്ചു വരുന്നത് ,
” ലെച്ചു ജോസഫ് അച്ചായൻ ഇല്ലെ ,?”
” ഇല്ല അജിയെട്ടാ അപ്പച്ചൻ ജോൺ അച്ചായന്റെ കൂടെ ടൗണിൽ പോയി രാവിലെ തന്നെ ഇനി വൈകുന്നേരമേ വരുക ഒള്ളു”
” “ഓ .” അല്ല നീ എന്താ ഈ വേഷത്തിൽ, എവിടെ എങ്കിലും പോവുക ആണൊ”
” അതെ അജിയെട്ടാ ,ഞാൻ അംബലത്തിൽ പോകാൻ റെഡി ആവുക ആയിരുന്നു. അല്ല അജിയെട്ടൻ വന്നിട്ട് കുറെ നെരം ആയോ ,”
“ഇല്ല ഞാൻ ഇപ്പോ വന്നോളു ,അല്ല നീ ഏതു അംബലത്തില്ല പോകുന്നെ,?
” ഞാൻ നമ്മുടെ ആ കിനാശേരി കുന്നിലെ അംബലത്തിൽ ”
അവൾ പറഞ്ഞു,
”ഓ ഞാൻ പോകാൻ വിചാരിച്ച സ്ഥലം
ഞാൻ മനസ്സിൽ പറഞ്ഞു ”
“ഓ അവിടെക്ക് ആണൊ ,ഞാനും അതിന്റെ കാര്യം ചോദിക്കാനാ വന്നത് ”
“എന്തിന്റെ കാര്യം ”
” ആ അംബലത്തിലെക്ക് ഉള്ള വഴിയെ കുറിച്ച് ,ഞാനും അവിടെ ഒന്നു പോകാം എന്നു വിചാരിച്ച് ഇറങ്ങിയതാ, ഇന്നു എന്റെ അച്ചന്റെം അമ്മയുടെയും വിവാഹ വർഷികം ആണു ”
“ഓഹ് ,അതാണല്ലെ അജിയെട്ടൻ ,
മുണ്ടൊക്കെ ഉടുത്ത് അടിപ്പോളി ആയി വന്നിരിക്കുന്നത് ”
” “ഉം” അല്ല ലെച്ചു നീ ഒറ്റക്ക് ആണോ അതൊ ആരെങ്കിലും കൂട്ടിന് ഉണ്ടൊ?”
“നമ്മുടെ താഴത്തെ വിട്ടിലെ സരിത ചേച്ചി ഇല്ലെ അവർ വരാനു പറഞ്ഞിട്ട ഞാൻ റെഡി ആയത് ഇപ്പോ കുറച്ചു മുൻപ് അവർ വന്നിട്ട് പറഞ്ഞു അവർക്ക് വേറെ എവിടെ യൊ പോകണം എന്ന് ,എന്തായാലും റെഡി ആയത് അല്ലെ ഒറ്റക്ക് പോയിട്ട് വരാം ഞാൻ എന്നു വിചാരിച്ചു”
അവൾ പറഞ്ഞു,
” എന്നാ പിന്നെ നീ എന്റെ കൂടെ പോന്നോളു ,നമ്മുക്ക് ഒരുമിച്ച് പോകാം ,എനിക്ക് എന്തായലും അവിടെക്ക് ഉള്ള വഴി അറിയില്ല പിന്നെ എനിക്ക് ഒരു കൂട്ടും ആയല്ലോ ”
അവൾ എന്റെ കൂടെ വരുമോ എന്നറിയാനായി ഞാൻ അവളോട് ചോദിച്ചു ,
“അയ്യൊ. അതു ശെരി ആകില്ല അജി യേട്ടാ ”
“എന്ത് ശെരിയാകില്ല നു ”
“ഞാൻ അജിയേട്ടന്റെ കൂടെ അംബലത്തിൽ വരുന്നത് ”
” എന്റെ കൂടെ നീ അംബലത്തിൽ വന്നാൽ എന്താ പ്രശ്നം ”
” അത് ….”