കാലത്തു തന്നെ ഞാൻ അമ്മയെം അച്ചനെം വിളിച്ചു സംസാരിച്ചു ,അപ്പോഴാണ് എനിക്ക് ഒരു അഗ്രഹം തോന്നുന്നത് ഇന്നു ഒന്നു ക്ഷേത്രത്തിൽ പോയാലോ എന്ന്, പക്ഷെ ഇവിടത്തെ അംബലത്തിൽ ഒന്നും ഞാൻ പോയിട്ടുണ്ടാർനില്ല ,ഇവിടെന്നു കുറച്ചു മാറി ഒരു മലയുടെ മുകളിൽ ഒരു അംബലം ഉണ്ടെന്നു കേട്ടിട്ടുണ്ട് ,പക്ഷെ എനിക്ക് അങ്ങോട്ടെ കുള്ള വഴി ഒന്നും അറിയില്ലാർന്നു,
“ഒരു കാര്യം ചേയ്യാം ലെച്ചു വിനോട് ചോദിച്ചു നോക്കാം അവൾ ഇടക്ക് പോകാറുണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു, പിന്നെ പറ്റിയാൽ അവളെം കൂട്ടി പോകാം ,എന്റെ കൂടെ വരുമോ എന്നറിയില്ല എന്നാലും ചോദിച്ചു നോക്കാം ,”
ഞാൻ കുളിച്ച് ഒരു വെള്ള മുണ്ടും അതിന്റെ കരക്ക് മാച്ച് ആയ ഇളം നില ഷർട്ടും ഇട്ടു എന്നിട്ട് വീടും പൂട്ടി ജോളി ചേച്ചിയുടെ വീട്ടിലെക്ക് നടന്നു ,
അവിടെ ഫ്രണ്ട് വാതിൽ അടഞ്ഞു കിടക്കുക ആയിരുന്നു ,ഞാൻ ബെൽ അടച്ചിട്ട് കാത്തു നിന്നു ,കുറച്ചു നേരം നിന്നിട്ടും ആരെം കാണാനില്ല ,
” ഇനി അവൾ എവിടെക്കെങ്കിലും പോയാ ,അല്ല ജോസഫ് അച്ചായന്നെം കാണാനില്ലലോ ,ഞാൻ ഒന്നു കൂടെ ബെൽ അമർത്തി നോക്കി .അപ്പോഴും അനക്കം ഒന്നും കാണാനില്ല”
” എന്നാൽ പിന്നെ ഒറ്റക്ക് പോകാം ”
അതു വിചാരിച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയപ്പോൾ വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു, ഞാൻ തിരിഞ്ഞു നോക്കി ,
” ഞാൻ ഞെട്ടി പോയി ”
ലെച്ചു .അവൾ വാതിൽ തുറന്നു പുറത്തേക്ക് വരുന്നു ,ഞാൻ രണ്ടു ദിവസം മുൻപ് കൊടുത്ത കുങ്കുമ കളർ ധാവാണി ഉടുത്തിട്ടാണ് അവൾ പുറത്തെക്ക് വന്നത് ,
[ഞാൻ നാട്ടിൽ നിന്ന് വന്ന് പിറ്റെ ദിവസം ഞാൻ ലെച്ചുവിന് രണ്ടു ധാവണി സെറ്റ് കൊടുത്തിരുന്നു, ആ സമയത്ത് അവൾ വാങ്ങാൻ കൂട്ടാക്കിയില്ല പിന്നെ ഞാൻ കുറെ നിർബദ്ധിച്ചപ്പോ അവൾ വാങ്ങി ,അതിൽ ഒരെണം ആണു അവൾ ഇപ്പോ ഇട്ടിരിക്കുന്നത്, ]
ആ കാഴ്ച്ച ഒന്നു കാണെണ്ടത് ആയിരുന്നു ,എന്റെ മുൻപിൽ അവൾ മാത്രമെ ആ സമയം ഉണ്ടായിരുന്നോളു ,ബാക്കി ഒന്നും എന്റെ മുൻപിൽ ഉണ്ടായിരുന്നില്ല ,
ഞാൻ അവളുടെ സൗന്ദര്യം ആസ്വാദിച്ച് കൊണ്ട് അവിടെ നിന്നു,
“എന്താ അജിയെട്ടാ അലോചിച്ച് നിൽക്കുന്നെ “