താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

അങ്ങന്നെ ആ ദിവസം കടന്നു പോയി ,അടുത്ത ദിവസം രാവിലെ ഞാനും ചേച്ചിയും സാധരണ പോലെ ഫാക്ടറിൽ പോയി ,
രണ്ടു മൂന്നു ദിവസം ഇല്ലാതിരുന്നത് കൊണ്ട് ജോൺ അച്ചായാനെ കണ്ടിട്ട് വർക്കിലേക്ക് കടക്കാം എന്നു കരുതി ,ഞാൻ ജോൺ അച്ചായന്റെ റൂമിലെക്ക് ചെന്നു.

” ആ വന്നോ ,നാട്ടിലോട്ട് പോയാ പിന്നെ തിരിച്ചു ഇങ്ങോട്ട് വരാൻ മടി ആണല്ലെ ”

ഞാൻ ആ റൂമിലോട്ടു കയറിയതും
ജോൺ അച്ചായൻ ചെറിയ ഗൗരവത്തോടെ ചോദിച്ചു.

” അത് അച്ചായ ,കസിന്റെ എഗജ്മെന്റ് ഒക്കെ ആയിരുന്നു ”

ഞാൻ വിക്കി വിക്കി പറഞ്ഞു.

“ഉം, എന്നിട്ട് എല്ലാം കഴിഞ്ഞാ”

വീണ്ടും അച്ചായൻ ഗൗരവത്തോടെ ചോദിച്ചു.
ഞാൻ ഇവിടെ വന്നിട്ട് ആദ്യ മായിട്ടാ എന്നൊട് അച്ചായൻ ഇങ്ങനെ സംസാരിക്കുന്നത് എന്റെ മുതലാളി ആണെങ്കിലും ഒരിക്കലും അച്ചായൻ ഒരു തൊഴിലാളിയോട് പെരുമാറുന്ന പോലെ എന്നോട് പെരുമാറിയിട്ട് ഇല്ലാർന്നു ,

“ഉം ,കഴിഞ്ഞു അച്ചായ”

“എന്താടാ അജി നീ പേടിച്ചോ ”

അച്ചായൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

അപ്പോഴാ എനിക്ക് ശ്വാസം നേരെ വീണത്, അച്ചായന് എന്നോട് ദേഷ്യം ഒന്നും ഇല്ലാല്ലെ

” ആ’ ആദ്യം ഒന്നു ഞെട്ടി അച്ചായാ ,ആദ്യമായല്ലെ അച്ചായൻ എന്നോട് ഈ രീതിയിൽ സംസാരിക്കുന്നത് ,ഞാൻ വിചാരിച്ചു ഇന്നലെ ലീവ് എടുത്തത് അച്ചായനു ഇഷ്ടമായില്ല എന്ന്”

ഞാൻ പറഞ്ഞു,

” ഹെയ് അതു കുഴപ്പം ഒന്നും ഇല്ല അജി ,നീ അവിശ്യത്തിന് അല്ലെ ലീവ് എടുത്തത് ,പിന്നെ ഇന്നലെ പ്രോഡക്ഷൻ കുറവ് ആയതു കൊണ്ട് ഞാൻ മാനേജ് ചേയ്തു, കുറച്ചു കണ്ണക്കു കൂടി ക്ലിയർ ആക്കാൻ ഉണ്ട് നീ അതു വേഗം ഒന്നു റെഡി ആക്കി വെക്കു എനിക്ക് ഒന്നു പഞ്ചായത്ത് വരെ ഒന്നു പൊകെണ്ടതാ”

” ശരി ,അച്ചായാ ”

ഞാൻ അതും പറഞ്ഞ് റൂമിൽ നിന്നു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതും.

” അജി ,ഒന്നു നിന്നെ ”

ഞാൻ അവിടെ നിന്നിട്ട് എന്താ കര്യം എന്നറിയാനായി തിരിഞ്ഞു നോക്കി ,

“അതെ സെലിൽ മോൾക്ക് ക്ലാസ് തുടങ്ങിയിട്ടൊ ,ഇന്നു മുതൽ നിനക്ക് ഒന്നു വരാൻ പറ്റോ അവളെ ഒന്നു പഠിപ്പിക്കാൻ ”

“പിന്നെന്താ ഞാൻ വരാം, ”

“നിനക്ക് ബുദ്ധിമുട്ട് ആവില്ലല്ലോ”

Leave a Reply

Your email address will not be published. Required fields are marked *