അവൾ അതും പറഞ്ഞ് പത്രങ്ങൾ എടുത്ത് കൊണ്ടുപോകാൻ തുടങ്ങവെ ,
” നിക്കെ ടി ”
ഞാൻ ഇത്തിരി ദേഷ്യത്തോടെ ഉച്ചത്തിൽ അവളെ വിളിച്ചു കൊണ്ട് അവുളു ടെ അടുത്തേക്ക് ചെന്നു ,
“നിനക്ക് എന്നെ ഇഷ്ടമലെങ്കിൽ എന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇതാക്കെ ഉണ്ടാക്കി വെക്കുന്നെ ?”
ഞാൻ ദേഷ്യ ത്തോടെ ചൊദിച്ചു ,
“അത് … അത്…. ”
അവൾക്ക് പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല ,
എന്റെ ഭാവമാറ്റം കണ്ടിട്ട് അവൾ പേടിയോടെ ഇപ്പോ കരയും എന്ന മട്ടിൽ നിൽക്കുകയാണ് ,
“അല്ല നിയെന്താ വിചാരിച്ചെ നിന്റെ ഭംഗി കണ്ട് നിന്നെ മോഹിച്ച് പുറകെ വന്നാ താ ണെന്നൊ ,നിന്നെക്കാൾ ഒരു പാട് എണ്ണത്തിനെ ഞാൻ മുൻപും കണ്ടിട്ടുണ്ട് അവർക്കൊനും ഇല്ലാത്ത ജാ ടാ നിനക്ക് എന്തിനാ. ”
അവൾ ഒന്നും മിണ്ടിയില്ല.
“ഒന്നു ഇഷ്ടമാണെന്നു പറഞ്ഞപ്പോഴെക്കും അവൾ പറയുകയാ അജിയെട്ടന് ചേർന്ന പെണ്ണല്ല ഞാൻ എന്ന് ,നിനക്ക് യോജിക്കാതിരിക്കാൻ മാത്രം ഞാൻ എന്താടി അത്രയും മോശമാണൊ ,?”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു,
”ഞാൻ അതല്ല ,,, ഉദേശിച്ചത് :,,, ”
അവൾ പേടിച്ച മട്ടിൽ പറഞ്ഞു ,
“പിന്നെ എന്തു മാങ്ങാത്തോലി ആണെടി നീ ഉദേശിച്ചത് ,നിന്നെ കെട്ടാൻ എന്തു യോഗിത ആണു എനിക്ക് വേണ്ടത് ,അല്ല ഇനി നീ അർക്കെങ്കിലും വാക്കു വല്ലതും കൊടുത്തിട്ടുണ്ടൊ.നിനക്ക് യോജിച്ച ആളുമായിട്ട് ?”
ഞാൻ ഇത്തിരി ഉച്ചത്തിൽ തന്നെ പറഞ്ഞു ,
” അത് ,, അജിയെട്ടന്റെ ഭാര്യ ആകാനുള്ള ഒരു യോഗിതയും എനിക്ക് ഇല്ല ,ഞാൻ വെറും വേലക്കാരി അല്ലെ.. ,