” ഹു ഹു ”
എന്റെ ശ്രദ്ധ ആകർഷിക്കാനായി അവൾ ചുമൽകുത്തി,
“ഇന്നു ഫാക്ടറി ഇല്ലെ ”
അവൾ ചോദിച്ചു,
” ഉണ്ട്”
ഞാൻ തിരിഞ്ഞു നോക്കാതെ ഒരു താൽപര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു ,
” അപ്പോ പോയില്ലെ ”
” ഉം പോയി ഉച്ചക്ക് ശേഷം ലീവ് എടുത്തു ”
ഞാൻ അവളുടെ ചോദ്യം ഇഷ്ടപെടാത്താ മട്ടിൽ പറഞ്ഞു ,
” എന്തു പറ്റി …..” അല്ലാ ..എന്നാ ചോറു എടുത്ത് വെക്കട്ടെ ”
എന്റെ പെരുമാറ്റം കണ്ടിട്ട് ആണെന്നു തോന്നുന്നു അവൾ എന്തൊ ചോദിക്കാൻ വന്നത് പാതി വഴിയിൽ ഉപേഷിച്ചിട്ട് അടുത്ത ചോദ്യം ചോദിച്ചത് ,
” ഉം ”
ഞാൻ അതിന്റെ മറുപടി എന്നൊണ്ണം
താൽപര്യം ഇല്ലാത്ത മട്ടിൽ ഒന്നുമൂളി,
അവൾ അതു കേട്ട് ,എനിക്കുള്ള ഭക്ഷണം ടെമ്പിളിൽ എടുത്ത് വെച്ചിട്ട് പോയി ,
ഞാൻ അതു കഴിക്കാൻ ഒന്നും നിന്നില്ല ഞാൻ ടീ വിയിൽ തന്നെ നോക്കി ഇരുന്നു ,
നാലു മണി ആയപ്പോ ലെച്ചു വീണ്ടും അവിടെക്ക് വന്നു ,ഞാൻ അവൾ വരുന്നത് കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവത്തിൽ ഇരുന്നു ,
അവൾ ടെമ്പിളിന്റെ മുകളിൽ നിന്ന് പത്രങ്ങൾ എടുക്കാൻ നേരം അവൾക്ക് മനസിലായി ഞാൻ ഭക്ഷണം കഴിച്ചിട്ടില്ലാന്നു ,,
” കഴിച്ചില്ലെ?”
അവൾ പതിയെ ചോദിച്ചു ,
ഞാൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു ,
” എന്നോടുള്ള ദേഷ്യം എന്തിനാ ഭക്ഷണത്തിന്നോട് കാണിക്കുന്നെ ”
അവൾ അവിടെ നിന്നു കൊണ്ട് ആരോടെന്നല്ലാതെ പറഞ്ഞു,
അപ്പോഴും ഞാൻ കേൾക്കാത്ത ഭാവം നടിച്ചു.
” എന്തിനാ ഞാൻ ഇത്ര കഷ്ടപ്പെട്ടു ഉണ്ടാക്കി വെക്കുന്നെ ,ഞാൻ ഉണ്ടാക്കുന്നത് ഇഷ്ടമല്ലെങ്കിൽ പറഞ്ഞ പോരെ ,”