താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

അങ്ങനെ ഒരു അഞ്ചു മണിയോട് കൂടി അവർ തിരിച്ച് പോയി ,

വീണ്ടും ഞാൻ ആ വീട്ടിൽ ഒറ്റക്കായി ,

ആ ദിവസം രാത്രി ലെച്ചു ഫുഡ് എടുത്തു തരാൻ വന്നേങ്കിലും അവൾ എന്നെ മൈൻഡ് പോലും ചേയ്തില്ല ,
ഞാൻ സംസാരിക്കാനായി അടുത്തു ചെന്നപ്പോൾ അവൾ ഒഴിഞ്ഞു മാറി ,പിന്നെ ഞാൻ അവളുടെ അടുത്ത് പോയില്ല.

നാളെ എന്തായാലും കാലത്ത് അവളോട് സംസാരിച്ചിട്ട് തന്നെ കാര്യം, എന്താ എന്നെ ഒഴിവാക്കാൻ കാരണം എന്നറിയണമല്ലോ ,
അങ്ങനെ ഒരോന്നാലോചിച്ചു കൂട്ടി ആ ദിവസം അങ്ങനെ കടന്നു പോയി ,
അടുത്ത ദിവസം രാവിലെ ഞാൻ വളരെ വൈകി ആണു ഞാൻ എഴുന്നേൽക്കുനത് ,ഒരോനാലോചിച്ച് ഉറങ്ങിയപ്പോൾ നേരം’ വൈകിയിരുന്നു അതാണു എഴുന്നേൽക്കാൻ താമസിച്ചത് ,ലെച്ചു വിനോട് ഒന്നു കണ്ടു സംസാരിക്കാം എന്നു വിചാരിച്ച് അടുകളയിലെക്ക് ചെന്നു അപ്പോഴേക്കും അവൾ ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ച് പൊയി കഴിഞ്ഞിരുന്നു ,
അപ്പോ എനിക്കു ഒരു കാര്യം മനസിലായി അവൾ ക്ക് ദേഷ്യം ഒന്നും ഇല്ല എന്നോട് ,
അവൾക്ക് ശെരിക്കും ഇഷ്ടം ഉണ്ടൊ എന്നറിയാനായി ഞാൻ ഒരു പരിക്ഷണം നടത്താൻ തീരുമാനിച്ചു ,ഞാൻ അവൾ ഉണ്ടാക്കി വെച്ച ഭക്ഷണം കഴിക്കാതെ ,ഞാൻ നേരെ ഫാക്ടറിയിലെക്ക് പോയി ,ജോളി ചേച്ചി രണ്ടു മൂന്നു ദിവസം കഴിഞ്ഞെ അവിടെ നിന്നും തിരിച്ചു വരുകയൊള്ളു എന്നു കാലത്ത് എന്നെ വിളിച്ചു പറഞ്ഞിരുന്നു ,അതിനാൽ ഞാൻ ഒറ്റക്ക് ആണ് ഫാക്ടറിയിൽ പോയത്,

ഞാൻ ഫാക്ടറിയുടെ അടുത്തുള്ള ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു രാത്രി സെലിന് ട്യുഷൻ എടുക്കാൻ പോകുന്ന കാരണം രാത്രി ഭക്ഷണം അവിടെന്നും കഴിച്ചു , അങ്ങനെ രണ്ടു ദിവസം ഞാൻ ലെച്ചു വിനെ കണ്ടില്ല ,അവൾ ഉണ്ടാകുന്ന ഫുഡും കഴിച്ചില്ല ,ഞാൻ കഴിക്കുനില്ല എന്നറിഞ്ഞിട്ടും അവൾ ഭക്ഷണം ഉണ്ടാകുന്നതിൻ മുടക്കം ഒന്നും വരുത്തിയിരുന്നില്ല ,
അങ്ങനെ ബുധനാഴ്ച്ച ഞാൻ ഫാക്ടറിയിൽ പോയിട്ട് ഒരു മണി ആയപ്പോ തലവേദന എടുക്കുന്നു എന്നു പറഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൗസിൽ വന്നു ,

ഞാൻ അവിടെ സോഫയിൽ ഇരുന്നു ടി വി കാണാൻ തുടങ്ങി ,

കുറച്ചു കഴിഞ്ഞപ്പോൾ അടുക്കള ഭാഗത്ത് നിന്ന് ഒരു കാൽ പെരുമാറ്റം കേട്ടു ,തിരിഞ്ഞു നോക്കിയപ്പോൾ മനസിലായി അത് ലെച്ചു ആണെന്ന് ,ഞാൻ അവളെ ശ്രദ്ധിക്കാതെ വീണ്ടും ടീവിയിൽ കണ്ണും നട്ട് ഇരുന്നു ,

Leave a Reply

Your email address will not be published. Required fields are marked *