താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

”അവളെ കണ്ടിട്ട് നിനക്ക് ഒന്നും തോന്നിയില്ല എന്നാൽ എനിക്ക് തോന്നി ”

” നീ ഒന്നു തെളിച്ച് പറയെടാ അമലെ ”

എന്താണെന്ന് അറിയാനുള്ള അകാംഷയിൽ ഞാൻ അവനോട് ചോദിച്ചു.

” നിന്നോട് അവൾ അങ്ങനെ പ്രതികരിച്ചതിന് അവൾക്ക് മനസ്സിൽ കുറ്റബോധവും ഉണ്ട് ,അതിന്റെ തെളിവ് ആണ് ആ കരഞ്ഞു തളർന്ന കണ്ണുകൾ ,നിനോട് ഇഷ്ടമല്ല എന്നു പറഞ്ഞതിന് ശേഷം അവൾ മിക്കവാറും നമ്മൾ വരുന്നത് വരെ ഇവിടെ കിടന്നു കരഞ്ഞിട്ടുണ്ടാകാൻ ആണ് ചാൻസ് ,എന്റെ മനസിൽ തോന്നുനത് അവർക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണെന്നാണു ,എന്തെങ്കിലും ചെറിയ നിസാര കാര്യത്തിന്റെ പുറത്തായിരിക്കും അവൾ അങ്ങനെ പറഞ്ഞത് ,നീ ഒന്നു കൂടി അവളോട് സംസാരിച്ച് നോക്ക് ,മിക്കാവാറും അവളുടെ ഉത്തരം യെസ് എന്നായിരിക്കും, ഞാനും ഈ കടമ്പ കടനല്ലെ ടാ ഈ കല്യാണം വരെ എത്തിയത് ”

അവൻ പറഞ്ഞു നിർത്തി ,

അവൻ പറഞ്ഞപ്പോൾ ആണു ഇതിന്നെ കുറിച്ച് ഞാൻ ആലോച്ചിക്കുന്നത് ,എന്തായാലും ഇവർ ഒക്കെ പോയി കഴിഞ്ഞ് അവളോട് ഒന്നു സ്വസ്തം ആയി സംസാരിക്കണം ,

ഞങ്ങൾ സംസാരിച്ചോണ്ട് നിൽക്കുമ്പോൾ അമ്മയും ലെച്ചുവും മാളുവും കൂടി പുറത്തേക്കു വന്നു ,

പുറത്തേക്ക് വന്നപ്പോൾ ലെച്ചു വിന്റെ മുഖം നേരത്തെ കണ്ടതിൽ നിന്ന് മാറ്റം ഒക്കെ വന്നു ചെറിയ പ്രസരിപ്പ് ഒക്കെ മുഖത്ത് കാണാൻ ആയി ,എന്നാൽ എന്നെ കണ്ടതോടെ വീണ്ടും അവൾ പഴയ പടി ആയി ,
അമ്മ അവളോട് യാത്ര പറഞ്ഞു ഇറങ്ങി ,
അങ്ങനെ ഞങ്ങൾ ഗസ്റ്റ് ഹൗസിലെ ക്ക് നടന്നു ,ഞാൻ തിരിഞ്ഞു നോക്കുമ്പോൾ അവൾ ഞങ്ങളെ നോക്കി വീടിന്റെ വരാന്തയിൽ നിൽക്കുന്നുണ്ടാർന്നു ,

” എന്തു നല്ല കുട്ടി നല്ല അടക്കവും ഒതുക്കവും ,ഈ കാലത്ത് ഇതു പോലുള്ള പെൺകുട്ടികളെ കണ്ടുകിട്ടാൻ പാടാണു ”

അമ്മ നടക്കുന്നിടയിൽ പറഞ്ഞു ,

” ഉം ”

ഞാൻ അതിനു ഒന്നു മൂളിയതെ ഒള്ളു ,

Leave a Reply

Your email address will not be published. Required fields are marked *