താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

“മോളാണൊ ലക്ഷ്മി ,ഞാൻ ഇവന്റെ അമ്മയാ ,”

അങ്ങനെ അമ്മ അമലിനെ മാളുവിനെയും അവൾക്ക് പരിച്ചയപ്പെടുത്തി കൊടുത്തു ,

മാളുവിനെ കണ്ടപ്പോ ലെച്ചു ഒന്നു പുഞ്ചിരിച്ചു ,അമ്മ അവളോട് എന്തൊക്കെ സംസാരിക്കുന്നുണ്ടായിരുന്നു ,

അമ്മയും ലെച്ചുവും കൂടി വീടിനകത്തേക്ക് കയറി മാളുവും അവരുടെ കൂടെ പോയി ഞാൻ പുറത്തു തന്നെ നിന്നു.

“ഡാ ,അജി യെ നിന്റെ സെലക്ഷൻ കൊള്ളാട്ടൊ, ”

അമൽ എന്നേ നോക്കി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു ,

ഞാൻ അവനോട് മാത്രം ലെച്ചു വിന്റെ കാര്യം പറഞ്ഞിരുന്നു,

“ഇവിടെ മനുഷ്യൻ അകെ ഭ്രാന്തു പിടിച്ചു നിൽക്കുമ്പോഴാ അവൻ സെലക്ഷനെ കുറിച്ച് പറയുന്നത് ”

ഇത്ര നേരം ഉള്ളിൽ അടക്കി വച്ച പ്രയാസം എല്ലാം പെട്ടെന്ന് വെളിയിൽ
വന്നു,

” എന്തു പറ്റിയെടാ അജി ,”

എന്റെ മൂഡു മാറിയത് കണ്ട് എന്റെ അടുത്ത് വന്ന് എന്റെ തോളിൽ തട്ടിയിട്ട് അവൻ ചോദിച്ചു ,

ഞങ്ങൾ ആ വീടിന്റെ വരാന്തയിൽ നിന്ന് ഇറങ്ങി സൈഡിലോട്ട് മാറി നിന്നു സംസാരിച്ചു ,ഞാൻ ഇന്നു നടന്ന കാര്യങ്ങൾ മുഴുവൻ അവനോട് പറഞ്ഞു ,എല്ലാം കേട്ടു കഴിഞ്ഞിട്ട് അവൻ ,

” അപ്പോ അങ്ങനെ ഒക്കെ ആണല്ലെ കാര്യങ്ങൾ ,”

” ഉം.”

“ടാ, ഇത്രയും കേട്ടതിൽ നിന്നും എനിക്ക് തോന്നിയിട്ടുള്ള കാര്യം ഞാൻ പറയട്ടെ ”

“മം”

“അതെ അവൾക്ക്‌ നിന്നോട് ഇഷ്ടം ഒക്കെ ഉണ്ട് ,”

ഞാൻ ഇവൻ എന്താ പറയാൻ പോകുന്നത് എന്നറിയാനായി അവന്റെ മുഖത്ത് നോക്കി ,

അവൻ എന്നെ നോക്കി കൊണ്ട് തുടർന്നു,

“അതെന്താണെന്നു വെച്ചാൽ നമ്മൾ വന്നപ്പോൾ അവളുടെ മുഖം വും രൂപവും നീ ശ്രദ്ധിച്ചിരുന്നോ ,”

“മം”

” അതു കണ്ടിട്ട് നിനക്ക് എന്തെങ്കിലും തോന്നിയൊ? ”

അവൻ എന്നോട് ചോദിച്ചു ,

“എന്ത് “

Leave a Reply

Your email address will not be published. Required fields are marked *