എനിക്കാണെങ്കിൽ അവളുടെ കാര്യം അലോച്ചിച്ചപ്പോ മുതൽ വീണ്ടും മനസ്സിന് എന്തൊ പോലെ ,അവൾ അങ്ങനെ പറഞ്ഞു പോയിട്ട് പിന്നെ ഇങ്ങോട്ടേക്ക് വന്നില്ലാല്ലോ ,അല്ലെങ്കിൽ ഉച്ചക്ക് ഇവിടെ വരാറുള്ളത് ആണു, ഇനി ചിലപ്പോ എന്നോട് താൽപര്യം ഇല്ലാത്ത കാരണം മാറി നിൽക്കുന്നത് ആവാം, ഞാൻ ഭക്ഷണം കഴിക്കുന്നതിനിടയിൽ ചിന്തിച്ചു കൂട്ടി ,
” നമ്മുക്ക് കഴിച്ചു കഴിഞ്ഞിട്ട് അവിടെ ഒന്നു പോകണം ,അധികം ദൂരം ഉണ്ടൊടാ”
അമ്മ എന്നോട് ചോദിച്ചു.
“എവിടെക്ക്?”
” നീ പറഞ്ഞ ആ വീട്ടിലെക്ക് ”
” അതു ദേ ആ കാണുന്നത ,”
ഞാൻ ജനനിൽ കൂടി ജോളി ചേച്ചിയുടെ വീടു കാണിച്ചു കൊടുത്തു,
“ഓഹ് ,ഇത്ര അടുത്ത് ആയിരുന്നോ ,”
അങ്ങനെ ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ച് കഴിഞ്ഞ് കുറച്ചു നേരം വർത്തമാനം ഒക്കെ പറഞ്ഞിരുന്നു ,
ആ സമയത്ത് അമ്മ ജോളി ചേച്ചിയുടെ വീട്ടിലേക്ക് പോകാം എന്നു പറഞ്ഞു എന്നെ വിളിച്ചു ,
“എന്തിനാ അമ്മെ അവിടെ പോകുന്നത് ?, അവിടെ ജോളി ചേച്ചിയും ഭർത്താവും ഒക്കെ അവരുടെ വീട്ടിൽ പോയിരിക്കുക ആണു ”
ഞാൻ അവളുടെ അടുത്തേക് പോകാനുള്ള മടി കൊണ്ട് അമ്മയോട് പറഞ്ഞു ,അവളുടെ മൂഡു എങ്ങനെ ആണെന്ന് അറിയില്ലല്ലോ ,കാലത്ത് ഞാൻ അതു ചോദിച്ചതിലുള്ള ദേഷ്യം അമ്മയേ കാണുബോൾ അവൾ പ്രകടിപ്പിച്ചാലോ എന്ന ഭയം ആയിരുന്നു എനിക്ക് ‘. അതെ സമയം അവളുടെ ഉത്തരം യെസ് എന്നായിരുന്നുവെങ്കിൽ ഇതിനോടകം അമ്മയെ കൂട്ടി ഞാൻ അവളെ കാണാൻ പോയാനെ,
” അപ്പോ നീ അല്ലെ പറഞ്ഞെ ആ കൊച്ച് അവിടെ ഉണ്ടെന്ന് ”
“ഉം. അവൾ ഉണ്ടാകും ”
“എന്തായലും ഇവിടെ വരെ വന്നത് അല്ലെ ,ഒന്നു കണ്ടെച്ചു വരാം ”
എന്നു പറഞ്ഞ് അമ്മ എന്നെ വിളിച്ചു കൊണ്ട് അവിടെക്ക് പോയി ,കൂടെ മാളുവും ,അമലും വന്നു ,
ഞാൻ കുറെ നെരം വിളിച്ചിട്ട് ആണു ലെച്ചു വന്നു വാതിൽ തുറന്നത്,
ഞാൻ നോക്കുമ്പോൾ അവൾ ഡ്രസ് ഒക്കെ മാറി സാധരണ ഇടാറുള്ള പാവാടയും ബ്ലൗസും ആണ് ധരിച്ചിക്കുന്നത് ,മുഖമോക്കെ ആകെ വല്ലാതെ ഇരിക്കുന്നു കണ്ണൊക്കെ കലങ്ങി മറിഞ്ഞിരിക്കുന്നു ,എനിക്ക് എന്തൊ അവളെ ഫെസ് ചേയ്യാൻ മടി ഞാൻ മാറി നിന്നു അവളും എന്റെ അതെ അവസ്ഥ ,
അപ്പോഴേക്കും അമ്മ വർത്തമാനം പറഞ്ഞു തുടങ്ങി.