താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

”എടാ ഭക്ഷണം ഒക്കെ നീ വെച്ചിട്ടുണ്ടൊ ”

അമ്മ ചോദിച്ചു ,

“ഒരാൾക്ക് ഉള്ളതെ കാണു ,ഒരു പണി ചെയ്യാം അമ്മെ ഞാൻ പുറത്തു പോയി വാങ്ങിച്ച് കൊണ്ടു വരാം ”

” അതോന്നും വേണ്ട ടാ ഇവിടെ സാധനങ്ങൾ ഇരുപ്പില്ലെ ഞാൻ വെക്കാം ”

“വേണ്ടമ്മെ ,അമ്മ യാത്ര ചേയ്ത് ക്ഷണിച്ച് വന്നിരിക്കുക അല്ലെ ,ഞാൻ വാങ്ങിച്ചോണ്ട് വരാം ”

”ഇനി നീ വാങ്ങാൻ ഒന്നും പൊകെണ്ടാ ,നീ എനിക്ക് സാധനങ്ങൾ ഒന്നു കാണിച്ച് തന്നാൽ മതി ”

”ഉം ശരി”

അമ്മ അങ്ങെനെ ആണു പുറത്തുന്നു ഭക്ഷണം കഴിക്കുന്നത് വളരെ കുറവ് ആണു അമ്മക്ക് വീട്ടിൽ വെച്ചുണ്ടാക്കുന്നത് ആണ് ഇഷ്ടം ,

“എന്നാൽ ഞങ്ങൾ ഒന്നു പുറത്ത് ഒക്കെ നടന്നിട് വരാം ”

അച്ചൻ അതും പറഞ്ഞ് ഗസ്റ്റ് ഹൗസിന്റെ പുറത്ത് ഒക്കെ ചുറ്റി കാണാൻ ആയി ഇറങ്ങി .അച്ചന്റെ കൂടെ മാളുവും അമലും ഇറങ്ങി ,
ആ സമയം ഞാനും അമ്മയും കൂടി അടുകളയിലെക്ക് പോയി ,

അമ്മ ഭക്ഷണം ഒക്കെ റെഡി ആക്കിയിട്ട് ,ഞങ്ങൾ എല്ലാവരും ഒരുമിച്ച് ഇരുന്നു കഴിച്ചു ,

“നിനക്ക് ഇത്രയും നന്നായി കറി ഒക്കെ ഉണ്ടാകാൻ അറിയാം ആയിരുന്നോ ”

അച്ചൻ പൈനാപ്പിൾ കറി കഴിക്കുന്ന തോടൊപ്പം അമ്മയോട് ചോദിച്ചു ,

“ഓ ,ആ കറി ഞാൻ ഉണ്ടാക്കിയത് അല്ല ,ഇവിടെ ഉണ്ടായിരുന്നതാ ഇവൻ ഉണ്ടാക്കിയത് ആയിരിക്കും ”

അമ്മ എന്റെ മുഖത് നോക്കി കൊണ്ട് പറഞ്ഞു,

“ഞാൻ ഉണ്ടാകിയത് അല്ല അമ്മെ ആ ല ക്ഷമി ഉണ്ടാക്കിയതാ ,ഞാൻ അമ്മയോട് പറഞ്ഞിട്ടില്ലെ അവളെ കുറിച്ച് ,”

” ആ ,അ കുട്ടിയെ കണ്ടില്ലല്ലൊ ?”

അമ്മ ചോദിച്ചു ,

” അത് … അത്.. അവൾ ജോളി ചേച്ചിയുടെ അവിടെ ഉണ്ടാകും “

Leave a Reply

Your email address will not be published. Required fields are marked *