താഴ് വാരത്തിലെ പനിനീർപൂവ് 4 [AKH]

Posted by

മനസിലെ ദുംഖങ്ങൾ മറച്ചു വെച്ച് മുഖത്ത് ഒരു ചിരി വരുത്തി അവരെ വരവേൽക്കാനായി ഞാൻ മുറ്റത്തേക്ക് ഇറങ്ങി ചെന്നു ,

കാറിൽ നിന്ന് ഇറങ്ങിയ ഉടന്നെ മാളു ഓടി വന്നു എന്റെ മേത്തേക്ക് ചാടി കയറി ,

”എന്താ എന്റെ കുഞ്ചു സിന് ഇന്നു ക്ലാസില്ലെ ”

ഞാൻ മാളുവിനോട് ചോദിച്ചു ,

” ഈ ചേട്ടന്നു ഒന്നും അറിഞ്ഞു ടാ ഇന്നു സൺഡെ അല്ലെ മരമണ്ടാ ”

അവൾ എന്റെ കവിളിൽ പിടിച്ചു പിച്ചി കൊണ്ട് പറഞ്ഞു ,

“ഓ ,,എ ടി വിട് എനിക്ക് വേദനിക്കുന്നു ”

“കുറച്ച് വേദന സഹിച്ചൊ ,എന്നോട് ഇന്നു വരാം എന്നു പറഞ്ഞല്ലെ അന്നു വീട്ടിൽ നിന്ന് മുങ്ങിയത് ,അതിന്റെ ശിക്ഷ യാ ”

അവൾ അതും പറഞ്ഞ് ഒന്നുകൂടി എന്റെ കവിളിൽ അമർത്തി പിച്ചിയിട്ട് വിട്ടു ,

” ആഹാ ,കാറു നിർത്തിയില്ല അപ്പോഴേക്ക് അവൾ മേത്ത് പെടെച്ച് കയറിയ ,,, ”

അമ്മ അതും പറഞ്ഞു കാറിൽ നിന്നു ഇറങ്ങി എന്റെ അടുത്തേക്ക് വന്നു ,

“അതങ്ങനെ അല്ലെടി ,ഇവൻ വീട്ടിൽ വന്നാലും അവൾ വാലു പോലെ കൂടെ ഉണ്ടാകിലെ ,”

അച്ചൻ അതും പറഞ്ഞ് ഞങ്ങളുടെ അടുത്തു വന്നു ,

“എന്താ അച്ചാ അപ്രത്യക്ഷമായൊരു വരവ് ,കാലത്ത് വിളിച്ചപ്പോൾ ഒന്നും പറഞ്ഞില്ലല്ലോ”

ഞാൻ ചോദിച്ചു,

” നീ വിളിക്കുമ്പോൾ ഞങ്ങൾ വണ്ടിയിൽ ആയിരുന്നു ,നിനക്ക് ഒരു സർപ്രസ് ആയിക്കൊട്ടെന്ന് ദേ ഇവനാ പറഞ്ഞെ ”

അമലിന്നെ ചുണ്ടി കാണിച്ചു കൊണ്ട് അച്ചൻ പറഞ്ഞു ,

“നാളെ ഞാൻ പോകല്ലെ ,അപ്പോ നിനെ ഒന്നു വന്നു കണ്ടിട്ട് പോകാം എന്നു കരുതി ,പിന്നെ ഇവിടത്തെ സ്ഥലങ്ങളും ഒന്നു കാണാല്ലോ ”

അമൽ പറഞ്ഞു,

“ശരി എന്നാ വാ അകത്തേക്ക് കയറാം ”

ഞാൻ അവരോട് പറഞ്ഞു,

അങ്ങനെ ഞാൻ അവരും ആയി സംസാരിച്ച് ഇരുന്നു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ,

Leave a Reply

Your email address will not be published. Required fields are marked *