കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോൺ മണി മുഴക്കുന്നത് ഞാൻ കേട്ടു ,ഞാൻ ഫോൺ തപ്പിപ്പിടിച്ച് എടുത്ത് സ്ക്രി നിൽ നോക്കിയപ്പോൾ അച്ചന്റെ നമ്പർ ,ഞാൻ ഫോൺ അറ്റൻറ് ചേയ്തു.
”ഹലോ ,എന്താ അച്ചാ ഈ നേരത്ത്”
അച്ചൻ അങ്ങനെ വെറുതെ യോന്നും വിളിക്കാറില്ല അതുകൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത് ,
” അജി ,ഈ പള്ളിയുടെ അവിടെ നിന്ന് എങ്ങോട്ടാ തിരിയേണ്ടത് ”
അച്ചൻ ഫോണിലുടെ ചോദിച്ചു.
“ഏതു പള്ളി എങ്ങോട്ട് തിരിയണം എന്നു ,അച്ചൻ എവിടെയാ?.. ”
അച്ചൻ പറഞ്ഞത് മനസിലാകാതെ ഞാൻ തിരിച്ച് ചോദിച്ചു.
“ഡാ ,ഞങ്ങൾ താഴ്‌വാരത്ത് എത്തിയിട്ട് ഉണ്ട് നിന്റെ ഗസ്റ്റ് ഹൗസിലേക്ക് ഉള്ള വഴിയാ ചോദിച്ചെ .”
അച്ചൻ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ‘
“താഴ് വാരത്തോ?.. അച്ചൻ ഒറ്റക്ക് ആണോ ?…. അരോക്കെ ഉണ്ട് ?…. ”
ഞാൻ ആകാംഷയോടെ ചോദിച്ചു ,എങ്ങനെ ചോദികാണ്ടിരിക്കും രാവിലെ വിളിച്ചപ്പോൾ വരുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ .
“അജി ,അതോക്കെ അവിടെ വന്നിട്ട് സംസാരിക്കാം ഇപ്പോ ഞങ്ങൾ എങ്ങോട്ടാ തിരിയണ്ടത് എന്ന് പറ”
” ശരി അച്ചാ ”
ഞാൻ അതും പറഞ്ഞ് അച്ചനോട് വഴി ഒക്കെ പറഞ്ഞു കൊടുത്തു ,
ഫോൺ വെച്ച് കഴിഞ്ഞ ഞാൻ വേഗം തന്നെ മുറി ഒക്കെ അടുക്കി പെറുക്കി ,മുണ്ടും ഷർട്ടും മാറി വീട്ടിൽ ഇടാറുള്ള ഡ്രസ് എടുത്ത് ഇട്ടു ,അച്ചന് പണ്ടെ ഇഷ്ടമല്ല വീട് അലങ്കോലമായി കിടക്കുന്നത് ,
ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ ഗസ്റ്റ് ഹൗസിന് പുറത്ത് ഒരു കാർ വന്നു നിന്നു ,
അതിൽ നിന്ന് ഇറങ്ങിയവരെ കണ്ടു ഞാൻ ഞെട്ടി ,
അച്ചൻ മാത്രം അല്ലാർനു അമ്മയും ,അമലും പിന്നെ എന്റെ പ്രിയപ്പെട്ട അനിയത്തി കുട്ടി മാളു ,അവൾ എന്റെ ചെറിയച്ചന്റെ മോൾ ആണു അവൾക്ക് എഴുവയസ് ആയിട്ടുണ്ടായിരുന്നോളു ,എന്റെ വീട്ടിലെ പിള്ളേർ സംഘത്തില്ലെ എറ്റവും പ്രായം കുറഞ്ഞതും എന്നോട് എറ്റവും കൂടുതൽ അടുപ്പം കാണിക്കുന്നതും ഇവൾ മാത്രം ആണു ശരിക്കും പറഞ്ഞാൽ എന്റെ പെറ്റ് ആണു അവൾ ,ഞാൻ വിട്ടിൽ ഉണ്ടെങ്കിൽ പിന്നെ ഫുൾ ടൈം എന്റെ കൂടെ ആയിരി ക്കും ഭക്ഷണവും ഉറക്കവും എല്ലാം എന്റെ കൂടെ ,