ഞാൻ അതു ചോദിച്ചപ്പോൾ പ്രസന്ന മായി വന്നിരുന്ന അവളുടെ മുഖം ആകെ മാറി അവൾ കരച്ചിലിന്റെ വക്കിൽ ആയി ,
ശ്ശേ വേണ്ടായിരുന്നു .എന്റെ ഒരു ചോദ്യം ,ആ ചോദ്യം ചോദിച്ച എന്നെ ഞാൻ തന്നെ ശപിച്ചു. ഇവളോട് അച്ചന്റെ അമ്മയുടെ കാര്യം എപ്പോ ചോദിച്ചാലും ഇങ്ങനെ തന്നെ ആണല്ലോ’
” ലെച്ചു ,.. ദേ പിന്നെം കരയുക ആണോ ,സോറി ലെച്ചു … ”
ഞാൻ പറഞ്ഞു നോക്കി അപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് കണ്ണു നിർ ഇറ്റിറ്റു വരുന്നുണ്ടായിരുന്നു .നേരത്തെ ഒരു അനുഭവം ഉള്ള കാരണം ഞാൻ കൈ കൊണ്ട് തുടക്കാൻ ഒന്നും മെനകെട്ടില്ല ,എന്തോ ഭാഗ്യത്തിന് എന്റെ കയ്യിൽ ടൗവൽ ഉണ്ടായിരുന്നു ,ഞാൻ അതു അവൾക്ക് കൊടുത്തിട്ട് ,
” നീ കണ്ണൊക്കെ തുടച്ചെ ആൾക്കാർ എന്തു വിചാരിക്കും ,ഞാൻ നിന്നെ എതെങ്കിലും ചേയ്തുന്നു അവർ കരുതും ”
അവൾ ആ ടൗവൽ കൊണ്ട് കണ്ണിർ തുടച്ചു ,
“വാ നമ്മുക്ക് പോകാം ”
അതും പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി ,
അങ്ങനെ ഞങ്ങൾ ഗസ്റ്റ് ഹൗസിനു മുൻപിൽ എത്തി ,ഇവിടെ എത്തുന്നത് വരെ ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല ,
ഞാൻ വണ്ടി നിർത്തി ,അവൾ ഒന്നും പറയാതെ ഇറങ്ങി നടന്നു, ഞാൻ വണ്ടി സ്റ്റാന്റിൽ ഇട്ട് ഇറങ്ങി ,
“ലെച്ചു ഒന്നു നിന്നെ ഒരു കാര്യം ”
ഞാൻ പുറകിൽ നിന്നു വിളിച്ചു ,
അവൾ നടത്തം നിർത്തി തിരിഞ്ഞു താഴെക്കും നോക്കി നിന്നു ,
ഞാൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു ,
“ലെച്ചു ”
ഞാൻ അവളുടെ അടുത്ത് ചെന്ന് പതിയെ വിളിച്ചു ,
“മം”
അവൾ അതേ നിൽപ്പിൽ തഴോട്ട് നോക്കി കൊണ്ട് മൂളി,
“അതെ സോറി ലെച്ചു ,ഞാൻ ഇനി അതിനെ കുറിച്ച് ചോദിക്കില്ല ,”
“ഉം ”
അപ്പോഴും അവൾ ആ തളർന്ന മട്ടിൽ നിൽക്കുക ആണു.