ലെച്ചു അവളുടെ അമ്മയുടെ പേരിലും ,അപ്പോഴാണു ഞാൻ അവളുടെ അമ്മയുടെ പേരു ദേവിക ആണെന്നു അറിയുന്നത് ,ഞങ്ങൾ ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ വലം ഒക്കെ വെച്ച് കഴിഞ്ഞ് പുറത്ത് ഇറങ്ങി ,
അംബലത്തിന്റെ സൈഡിൽ മൂന്നു നില ഉള്ള ഒരു ടോപ്പ് വ്യു പോയന്റ് ടവർ കെട്ടിയിട്ട് ഉണ്ട് ഞാൻ അതിലെക്ക് നടന്നു കയറി കുടെ പിന്നാലെ അവളും വന്നു ,അവിടെ ഒന്നും ആരെയും കാണാൻ ഉണ്ടായിരുന്നില്ല ,
ഏറ്റവും മുകളിൽ എത്തി ഞാൻ പുറത്തെ കാഴ്‌ചകളും കണ്ടു നിന്നു ,എന്റെ സൈഡിൽ അവൾ വന്നു നിന്നു പുറത്തേക്കു നോക്കി നിന്നു ,
ഞങ്ങളുടെ മൗനം ഭേദിച്ച് കൊണ്ട് ഞാൻ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു ,
” ലെച്ചു എന്താ ഭംഗി അല്ലെ ഈ താഴ്‌വാരം കാണാൻ ,എന്തു സുന്ദരം ആയ സ്ഥലം ആണു ഇത് ,”
ഞാൻ ആ മലയുടെ ഭംഗി ആസ്വദിച്ച് കൊണ്ട് പറഞ്ഞു,
“മം”
അവൾ ഒന്നു മൂളി.
” എന്നാലും നീ ഒക്കെ നല്ല ഭാഗ്യവതി ആണു ലെച്ചു …”
“ഉം, എന്താ ”
” അല്ല ഇത്രയും പ്രകൃതി ഭംഗി ഉള്ള സ്ഥലത്ത് താമസിക്കുന്ന നീ ഒക്കെ നല്ല ഭാഗ്യം ഉള്ള കൂട്ടത്തില്ല,, ”
“അതുകൊണ്ട് ”
“നല്ല അന്തരീക്ഷം ആണു ഇവിടെ, മലിനികരണം ഇല്ലാത്ത സ്ഥലം അല്ലെ ,എനിക്ക് ഈ നാടും പിന്നെ .. നി… അല്ല നീ വെച്ചുണ്ടാകുന്ന ഭക്ഷണവും വളരെ അധികം ഇഷ്ടായി ,”
ഞാൻ അവളെ നോക്കി കൊണ്ടാണ് അതു പറഞ്ഞത്.
“അജിയേട്ടനു ഇവിടെ ഇഷ്ടപ്പെട്ടു എങ്കിൽ ഇവിടെ ഒരു വീടും വെച്ച് പെണ്ണും കെട്ടി സുഖമായി ജീവിച്ചു ടെ ,”
” ഞാൻ അതു അലോച്ചിക്കാതെ ഇല്ല. നോക്കണം , ഇവിടെ ഒരു വീടു വെച്ച് സെറ്റിൽ ചെയ്താലോ എന്ന് ആലോച്ചിക്കുന്നുണ്ട് ,അച്ചന്നെം അമ്മയെം കൊണ്ടുവരുകയും ചെയ്യണം ,”
ഞാൻ പറഞ്ഞു ,
“മം”
അവൾ ചെറുതായി മൂളി,
“അല്ല ലെച്ചു നീയെന്താ അമ്മയുടെ പേരിൽ മാത്രം പുഷ്പാഞ്ജലി കഴിപ്പിച്ചത് അപ്പോ അച്ചന്റെ പേരിലൊ..?”