താഴ് വാരത്തിലെ പനിനീർപൂവ് 4
[ഒരു പ്രണയ കഥ]
Thazvaarathe Panineerpookkal Part 4 Author : AKH | Previous Parts

താഴ് വാരത്തിലെ പനിനീർപൂവ് [ഒരു പ്രണയ കഥ] Author : AKH
അജിയുടെ ജീവിത യാത്ര തുടരുന്നു……
ഞാൻ വാക്കു കൊടുത്തു കഴിഞ്ഞ് ഒരു നിമിഷം കഴിഞ്ഞാണ് ഞാൻ എന്റെ ലെച്ചു വിനെ കുറിച്ച് ആലോചിക്കുന്നത് ,കാര്യം ഒക്കെ ശരി ചേച്ചിയെ എനിക്ക് ഇഷ്ടം ഒക്കെ ആണു പക്ഷെ അതിനെക്കാൾ എത്രയോ പടി മുകളിൽ ആണു എന്റെ ലെച്ചുവിന്റെ സ്ഥാനം ,ഒരു നിമിഷം ഞാൻ അവളെ മറന്നതിനു ഞാൻ എന്നെ തന്നെ ശപിച്ചു,
എന്റെ ചുംബനവും ഏറ്റു വാങ്ങി കൊണ്ട് ചേച്ചി എന്റെ അരികിൽ തന്നെ കിടക്കുക ആയിരുന്നു ,
” നിനക്ക് എന്റെ കൂടെ ഈ ജിവിതകാലം മുഴുവൻ ജീവിക്കാൻ സാധിക്കുമൊ?”
ചേച്ചിയുടെ ആ ചോദ്യം എന്നെ ഞെട്ടിച്ചു ,
“അത് .. ചേച്ചി.. ”
” ഇല്ലെടാ നിനക്ക് അതിന് പറ്റില്ല ,ഞാനും അതും ആഗ്രഹിക്കുന്നില്ല ,നിനക്ക് ഇനിയും ജീവിതത്തിൽ കുറെ ദുരം സഞ്ചരിക്കാൻ ഉണ്ട് അതിനു ഞാൻ ഒരിക്കലും തടസം ആവാൻ പാടില്ല ,നിനക്ക് യോജിച്ച ഇണ്ണ ഞാൻ അല്ല , ദൈവം നിനക്കായി ഒരു പെണ്ണിനെ കണ്ടു വെച്ചിട്ടുണ്ടാകും നീ അവളെ ആണു കല്യാണം കഴിക്കണ്ടത് ,അവളെ കല്യാണം കഴിച്ച് സുഖം ആയി ജീവിക്കണം , പക്ഷെ നിന്റെ കല്യാണം കഴിയുന്നത് വരെ നിന്നെ എനിക്ക് വേണം എന്റെ സ്വന്തം ആയി ”
ചേച്ചി അതു പറഞ്ഞ് എന്റെ കവിളിൽ മുത്തി,
ചേച്ചി അതു പറഞ്ഞപ്പോൾ എനിക്ക് ആശ്വാസം ആയി ,ഞാൻ ചേച്ചിയെ എന്നിലേക്ക് അടുപ്പിച്ചു ,