സഹതാപം കൊണ്ടല്ല ഡാഡി ….ശരിക്കും ഇഷ്ടമായിട്ട ….ഡാഡി സമ്മതിക്കണം
ഒരു പെൺകുട്ടിക്ക് ജീവിതം നൽകുന്നതിലും വലിയ പുണ്യമൊന്നും ഇല്ല മോനെ …..എനിക്ക് സമ്മതമാണ് മമ്മി കൂടി സമ്മതിക്കണം ….നീ അവളോട് കൂടി ഒന്ന് ചോദിക് …
ഓക്കേ ഡാഡി …..
മമ്മി സമ്മതിക്കുമെന്നു ലിന്റോക്ക് നൂറു ശതമാനം ഉറപ്പായിരുന്നു …..അവൻ ഡ്രസിങ് റൂമിലേക്കോടി …
മമ്മി ഒന്നിങ്ങു വന്നേ ….
എന്താ മോനെ …..
മമ്മി ഞാൻ വിദ്യയെ വിവാഹം കഴിക്കട്ടെ ….
മോനെ നീ …..
ശരിക്കും ഇഷ്ടമായിട്ട മമ്മി …..
ഡാഡി സമ്മതിക്കുമോ …..
ഡാഡിക്കു സമ്മതമാ …..
പിന്നെ എനിക്കെന്താ സമ്മതക്കുറവ് ….ഇതിലും നല്ലൊരു പെൺകുട്ടിയെ എന്റെ മോന് കിട്ടില്ല …..
മുഹൂർത്ത സമയം കഴിയാറായി …വൈശാഖിന്റെ അച്ഛൻ കയറുപൊട്ടിക്കാൻ തുടങ്ങി …ചെറുക്കൻ വീട്ടുകാരും പ്രശ്നമാക്കാൻ തുടങ്ങി …പലതവണ ഡ്രസിങ് റൂമിൽ അച്ഛൻ വന്നുപോയി ..പെണ്ണിനെ വിളിക്കാൻ അയാൾ പോകാൻ തുടങ്ങിയതും വർഗീസ് അയാളെ അടുത്തേക് വിളിച്ചു കാര്യം പറഞ്ഞു …എല്ലാം കേട്ട് ആ പാവം തളർന്നു വീണില്ലെന്നേ ഉള്ളു ….
പേടിക്കണ്ട വിവാഹം മുടങ്ങുകയൊന്നുമില്ല …..
മുടങ്ങാതെ …..ഇവന് എന്റെ കൊച്ചിനെ കൊടുക്കാൻ പറ്റുമോ ….
അവനു കൊടുക്കണ്ട ….ഞങ്ങക്ക് തന്നുടെ ….
കാര്യം മനസ്സിലാകാതെ ആ പാവം വർഗീസിന്റെ മുഖത്തേക്ക് നോക്കി ….
ഞങ്ങളുടെ ലിന്റോയുടെ പെണ്ണായിട്ടു അവളെ ഞങ്ങൾക്ക് തന്നുടെ …..
അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ….ജീവിതത്തിൽ ഒരിക്കലും എത്തിപ്പെടാൻ കഴിയാത്ത കുടുംബത്തിലേക്ക് വിവാഹം കഴിപ്പിച്ചയക്കാൻ ആണ് അനുവാദം ചോദിക്കുന്നത് …ഇവർ തന്നെയാണ് കല്യാണം നടത്തുന്നതും ഇപ്പൊ ചെറുക്കനെയും ഇതിലും നല്ല മനസുള്ള ആളുകൾ കാണില്ല ….തെറ്റ് തന്ടെത് മാത്രമാണ് ..ചെറുക്കനെ കുറിച്ച് അന്വേശിച്ചില്ല …കൊരട്ടിയിലെ വീടും മറ്റും കണ്ടപ്പോൾ കണ്ണുതള്ളി ..അയല്പക്കത്തുള്ളവരോട് അന്വേഷിച്ചു ..പുതിയതായി താമസം മാറി വന്നവരെന്നു പറഞ്ഞു ..അവർക്കാർക്കും ഈ കുടുംബത്തെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു ..സത്യത്തിൽ എല്ലാവരും സഹായിക്കാമെന്ന് പറഞ്ഞപ്പോൾ അയാൾ പിന്നൊന്നും നോക്കിയില്ല .ഒരിക്കലും തന്നെ കൊണ്ട് ഒറ്റയ്ക്ക് മകളെ കല്യാണം കഴിച്ചയപ്പിക്കാൻ പ്രാപ്തിയില്ലെന്ന് അയാൾ വിശ്വസിച്ചിരുന്നു .അതായിരുന്നു സത്യവും ……