തലവേദന കുറവില്ലെങ്കിൽ മാമിയെ വിളിച്ചാൽ മതി…..അവൻ ആതിരയുടെ ചുമലിൽ നിന്നും മുഖമെടുത്തു മുഖമെടുത്തപ്പോൾ അവന്റെ ചുണ്ടുകൾ കൊണ്ട് ആതിരയുടെ കവിളിൽ ഒന്ന് കോറി…..ആതിരക്ക് എന്തോപോലെ തോന്നി….പിന്നെ അവൾ സാമാധാനിച്…അവൻ എഴുന്നേറ്റപ്പോൾ അറിയാതെ തട്ടിയതാകാം…..അവിടെ നിന്നും പോകാൻ മനസ്സില്ലെങ്കിലും അവൻ പതിയെ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി…..ആ രാത്രിയുടെ യാമങ്ങളിൽ അവന്റെ ആതിമാമിയെ കുറിച്ചോർത്തു കിടന്നുറങ്ങി……
*************************************************************************************
അനിതയോടു അങ്ങനെ കാണിക്കണ്ടായിരുന്നു…എന്റെ മനസ്സ് പറഞ്ഞു….എന്നാലും അവൾ എന്നെ പറ്റിക്കുകയല്ലായിരുന്നോ…അതിലുള്ള ദേഷ്യമല്ലേ ഇന്ന് ഞാൻ കാണിച്ചത്….ഓരോന്നാലോചിച്ചു വീട്ടിലെത്തിയത് അറിഞ്ഞില്ല….കാറ് പാർക്ക് ചെയ്തപ്പോൾ നീലിമ ഇറങ്ങി വന്നു….
ആ ചെക്കൻ വന്നോ ശ്രീയേട്ടാ….
ആ എത്തി….
നിങ്ങള് വല്ലതും കഴിച്ചോ….
ഇല്ലടെയ്…..അനിതയേന്തിയെ….
അകത്തുണ്ട്….എന്നെക്കാളും അവളെ കാണാനാണ് ദൃതി അല്ലെ….
ഒന്ന് പോടീ…ഞാൻ ചുമലിൽ ഒരിടി കൊടുത്തുകൊണ്ട് അകത്തു കയറി….അനിത ഇരുന്നു എന്തോ സീരിയൽ കാണുന്നു…ഞാൻ അവളെ ഗൗനിക്കാതെ അകത്തേക്ക് പോയി….ഡ്രെസ്സെല്ലാം മാറി വന്നപ്പോൾ നീലിമ അത്താഴം വിളമ്പി…..എല്ലാവരും എന്നെ കാത്തിരുന്നത് പോലെ….കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞു….അനിതേ മറ്റെന്നാൾ അച്ഛനെ കൊണ്ടുവരും….നീ ഇനി അവിടെ നിൽക്കുന്നതാണ് നല്ലത്…..
അതെന്താ ശ്രീയേട്ടാ അങ്ങനെ…നീലിമ ചോദിച്ചു…..
ഇനി ശരിയാവില്ല നീലിമേ…..ആൾക്കാർ വല്ലതുമൊക്കെ പറയും….അത് തന്നെയുമല്ല അവൾക്കൊരു പ്രൈവസി ഒക്കെ വേണ്ടേ….ഇനി ഇവിടെ നിന്നാൽ അതുണ്ടാകും എന്ന് തോന്നുന്നില്ല….
അനിത ഒന്നും മിണ്ടാതെ അത്താഴം കഴിക്കുന്നത് നിർത്തി എഴുന്നേറ്റു….
എടീ അത് തീർത്തിട്ട് എഴുന്നേൽക്ക്…..നീലിമ പറഞ്ഞു….
വിശപ്പില്ല ചേച്ചി…..അനിത പാത്രവുമായി അടുക്കളയിലേക്കു പോയി….
ചേട്ടാ നാളെ വീട്ടിൽ വരെ ഒന്ന് പോകണം…മറ്റെന്നാൾ ചേട്ടൻ അച്ഛനുമായി വരുമ്പോൾ ഇങ്ങു തിരികെ വരാം…..
ഊം…പോകാം….ആ ചെക്കൻ ആള് കില്ലാഡിയാ….നിമിഷ നേരം കൊണ്ടല്ലേ ആൾക്കാരെ കയ്യിലെടുക്കുന്നത്….
ആര്…ആതി ചേച്ചിയുടെ നാത്തൂന്റെ മോനോ…