ഞാൻ :എനിക്ക് അങ്ങനെ പ്രേത്യേകിച്ചു പാർട്ടി ഒന്നുമില്ല ഞങ്ങടെ ക്ലാസിൽ നിന്നും ഏതെങ്കിലും ഒരുത്തൻ ഇറങ്ങിയാലല്ലേ ബാക്കിയുള്ളവർ ഇറങ്ങും എപ്പോഴും ഞാനാണ് ബലിയാട് എന്നെ സാറുമാര് ഒന്നും പാരായതുമില്ല..
മീര :താൻ ഭയങ്കര പഠിപ്പിസ്റ് ആണല്ലോ തനിക്കാണല്ലോ +1ഇൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയത്.
ഞാൻ :ഞാൻ അങ്ങനെ പേടിക്കാരൊന്നുമില്ല എന്തോ എങ്ങനൊക്കെയോ ജയിക്കുന്നു.
മീര :അല്ല തനിക്കെന്താ എന്നോട് പറയാനുള്ളത് പറഞ്ഞോ !!
ഞാൻ :എനിക്ക് പറയാനുണ്ടെന്ന് തനിക്കു എങ്ങനെ മനസിലായി ?
മീര :അതൊക്കെ മനസിലായി താൻ പറഞ്ഞോ. എന്താണ് പറയാനുള്ളതെന്നു പറയട്ടെ ?
ഞാൻ :എന്നാ പറ
മീര :തനിക്കു എന്നെ ഇഷ്ടമാണന്നല്ലേ ?
ഞാൻ :അല്ല
മീര :പിന്നെന്താ ???
ഞാൻ :എനിക്കുതന്നെ ഇഷ്ടമൊക്കെയാണ് പക്ഷെ അത് തനിക്കുടെ തോന്നണ്ടേ.,അതുകൊണ്ട് നമുക്ക് നല്ല ഫ്രണ്ട്‌സ് ആകാം പ്രേമിച്ചു നടക്കാനൊന്നും ഞാൻ പറയില്ല തനിക്കു ഇഷ്ടമാണെങ്കിൽ നമുക്ക് വീട്ടുകാരോട് പറയാം കല്യാണം കഴിച്ചു തരണം എന്ന്… എന്താ സമ്മതമാണോ ??
മീര :ok നമുക്ക് ആദ്യം നല്ല ഫ്രണ്ട്‌സ് ആകാം ബാക്കി പിന്നീടുള്ള കാര്യമല്ലേ….
അങ്ങനെ ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു,