അതെ അവൾ ഞങ്ങളുടെ സ്കൂളിൽ തന്നെ ആണ് പഠിക്കുന്നത് പക്ഷെ ഞാൻ കണ്ടിട്ടില്ല, അവള് ട്യൂഷൻ സെന്ററിലേക്ക് കേറി, ഓഹോ അപ്പോൾ അവൾ ട്യൂഷൻ പഠിക്കുന്നതും ഇവിടെത്തന്നെ ആണല്ലേ, എല്ലാ ദിവസവും കൃത്യമായി ക്ലാസിൽ വരുന്നതുകൊണ്ടായിരിക്കാം ഞാൻ അവളെ ഇതുവരെ കാണാഞ്ഞത്, എനിക്ക് അന്നത്തെ ക്ലസുകൾ ഒന്നും ഞാൻ സ്രെധിച്ചില്ല അവളായിരുന്നു എന്റെ മനസുമുഴുവൻ. ഞാൻ അന്ന് ഇന്റർവെൽ സമയത്തു സ്കൂൾ മുഴുവൻ അവളെ തപ്പിനടന്നു അവസാനം ഞാൻ അവളെ കണ്ടെത്തി, പേര് മീര, കോമേഴ്‌സ് ആണ് വലിയ ജാട ഒന്നുമില്ല എല്ലാവരുമായും നല്ലരീതിൽ ഇടപെടും അങ്ങനെ എല്ലാംകൊണ്ടും നല്ല സ്വഭാവം. ഞാൻ എന്റെ കൂട്ടുകാരോട് കാര്യം പറഞ്ഞു അവന്മാര് ഡീറ്റെയിൽസ് തപ്പിയെടുത്തു തന്നു. വീട് സ്കൂളിന്റെ അടുത്തു തന്നെയാണ് വീട്ടിൽ അച്ഛൻ അമ്മ അനിയൻ, അച്ഛനു കൺസ്ട്രക്ഷൻ ബിസിനസ് ആണ്, ലൈനൊന്നുമില്ല ബട്ട് വളയില്ല. ഉച്ചക്ക് ബെല്ലടിച്ചു വെള്ളിയഴ്ച ആയതുകൊണ്ട് 12. 30ആണ് ലഞ്ച് ബ്രേക്ക്.എനിക്ക് കഴിക്കാൻ തോന്നിയില്ല അവളെ കാണണം എന്നുള്ള ചിന്ത മാത്രം. അവരുടെ ക്ലാസുമായി ഞങ്ങളുടെ ക്ലാസ്സ് എന്നും അടിയാണ്. ഞാൻ എന്തുവരട്ടെ എന്ന് മനസിൽ വിചാരിച്ചു അവളെ കാണാതെ പറ്റുന്നില്ല ഞാൻ അവരുടെ ക്ലാസിൽ ചെന്നു ഭാഗ്യം അവിടെങ്ങും ഒരുത്തനുമില്ല കുറച്ചു പെണ്ണുങ്ങൾ മാത്രം അവിടെ ഉണ്ട്. അവളും ആ കൂട്ടത്തിലുണ്ട്.