രാഘവായനം 1 [പഴഞ്ചൻ]

Posted by

“ രാമൻ രാവണനെ നിഗ്രഹിച്ചുവെങ്കിലും രാവണന്റെ പക അടങ്ങിയിട്ടില്ല… ലോകവസാനം കൽക്കി അവതരിക്കുമ്പോൾ അതേ സമയം രാവണൻ പുനർജനിക്കും… അതിനായി ശിവഭഗവാനിൽ നിന്ന് വരമായി നേടിയ രാവണന്റെ ചന്ദ്രഹാസം ലങ്കയിലെ രാവണഗുഹയിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്… രാവണന്റെ പിൻതലമുറക്കാർ അതിനായി കാത്തിരിക്കുകയാണ്… 3500 വർഷങ്ങൾക്കു ശേഷമാണ് അതു സംഭവിക്കുക… “ മുത്തശ്ശിയുടെ മുഖത്ത് ഭീതിയുടെ നിഴലാട്ടങ്ങൾ താൻ കണ്ടു…
“ അതൊക്കെ ചുമ്മാ പറയുന്നതല്ലേ മുത്തശ്ശീ… “ താൻ മുത്തശ്ശിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു…
“ അല്ല മോനേ… അന്ന് ആ സന്യാസി വന്നത് എന്നെ തേടി എത്തിയതായിരുന്നു… കൽക്കിയിലൂടെ രാമന്റെ അവതാരം പുനർജനിക്കുന്നതിനെ പറ്റി എഴുതിയിരിക്കുന്ന ഒരു താളിയോലെ എന്നെ ഏൽപ്പിച്ചിട്ട് അദ്ദേഹം കാട്ടിലേക്ക് പോയിമറഞ്ഞു… “ അതു പറഞ്ഞ് കഴിയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകളിൽ നീർ പൊടിഞ്ഞത് താൻ കണ്ടു…
“ മുത്തശ്ശി എന്താ പറഞ്ഞു വരുന്നത്… “ തന്റെയുള്ളിൽ ഉള്ളിൽ ഒരു ഭീതി തോന്നുന്നതു പോലെ രാഘവിന്…
“ ആ താളിയോല നമ്മുടെ നിലവറയിലുണ്ട്… അതു നീ വായിക്കണം മോനേ… രാഘവാ… നിന്റെ www.kambikuttan.net നിയോഗമാണ് പുനർജനിക്കാനുള്ള ആ രാവണനെ തടയുകാ എന്നത്… ചന്ദ്രഹാസം നശിപ്പിക്കുക എന്നത്… “ തന്റെ മുഖത്തേക്ക് ആരാധനയോടെയുള്ള മുത്തശ്ശിയുടെ പറച്ചിൽ കേട്ട് രാഘവിന്റെ കണ്ണുകൾ വിടർന്നു…
“ മുത്തശ്ശി പറയുന്നതെല്ലാം എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല… “ എന്നിൽ ഉളവായ അമ്പരപ്പ് കുറച്ചൊന്നുമായിരുന്നില്ല…
“ രാമന്റെ കാൽപ്പാടുകൾ പതിഞ്ഞ ഇടങ്ങളിലെല്ലാം കഴിയുന്നതും നീ പോകണം… ലങ്കയിൽ പോയി ചന്ദ്രഹാസം നശിപ്പിക്കണം… ഈശ്വരാ… “ ഇത്രയും പറഞ്ഞ് മുത്തശ്ശി കണ്ണുകൾ അടച്ചു… മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് രണ്ടു തുള്ളി കണ്ണീർ താഴേക്കിറ്റു വീണു…
“ മുത്തശ്ശീ… മുത്തശ്ശീ… “ രാഘവ് മുത്തശ്ശിയെ കുലുക്കി വിളിച്ചു… മുത്തശ്ശി വിളി കേട്ടില്ല… തന്റെ നിയോഗം കഴിഞ്ഞതും ആ പുണ്യദേഹത്തിൽ നിന്ന് ആത്മാവ് വിട്ടകന്നു…
കത്തുന്ന ചിതയ്ക്കരികിൽ നിന്ന് എല്ലാവരും പോയി… കത്തിത്തീരാറായ മുത്തശ്ശിയുടെ ചിത കത്തുന്നത് നോക്കിനിന്ന രാഘവിന്റെ കാതുകളിൽ അവരുടെ വാക്കുകൾ വന്ന് അലയടിച്ചു കൊണ്ടിരുന്നു… നീ ലങ്കയിൽ പോകണം… ചന്ദ്രഹാസം നശിപ്പിക്കണം… അവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്നു വീണുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *