“ ലങ്കാരാജ്യത്തെ രാവണഗുഹയിൽ രാവണന്റെ തലമുറക്കാരാൽ കല്ലിൽ തീർത്ത ഒരു പേടകം… അതിൽ ചന്ദ്രഹാസം കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു… രാവണന്റെ പുനർജന്മത്തിലേക്ക് തുറക്കുന്ന താക്കോൽ അതാണ്… അതു കണ്ടെത്തുക… നശിപ്പിക്കുക… അല്ലെങ്കിൽ ഭൂമിക്ക് ആപത്ത്… ” അവസാന വാചകം വായിക്കുമ്പോൾ അവന്റെ കൈകൾ വിറച്ചിരുന്നു…
അടുത്ത ദിവസം മുത്തശ്ശിയുടെ കുഴിമാടത്തിന് അരികിൽ നിന്ന് രാഘവ് സത്യം ചെയ്തു… ചെയ്യും… മുത്തശ്ശി തന്നോട് പറഞ്ഞത് എന്താണോ അതു താൻ ചെയ്യും… എന്റെ യാത്ര… രാഘവന്റെ അയനം… രാഘവായനം ഇവിടെ തുടങ്ങുന്നു…
*************************************
ഈ ടൈപ്പ് കഥ ഞാൻ ആദ്യമായാണ് എഴുതുന്നത്… നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ടേ ബാക്കി എഴുതുന്നുള്ളൂ… പഴഞ്ചൻ…