പാത്രവും വാങ്ങി അകത്തേക്കു നടക്കുമ്പോള്‍ നിഷ്കളങ്കരായ ആ ദമ്പതികളുടെ മുഖമായിരുന്നു മുന്നില്‍… അപ്പന്‍റെ വലിയ കൂട്ടുകാരനായിരുന്നു ജോസഫ് ചേട്ടന്‍… ക്രിക്കറ്റ് കളിയല്ലാതെ മറ്റൊരു ദുശ്ശീലവും തൊട്ടു തീണ്ടിയിട്ടില്ലാത്ത സാധു മനുഷ്യന്‍… നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും ഒടിയെത്തുന്നവരായിരുന്നു എന്‍റെ അപ്പനും ജോസഫ് ചേട്ടനും.. അപ്പന്‍ ഒരുങ്ങിയിറങ്ങി വാതുക്കല്‍നിന്ന് ടാ..ഔതേന്ന് വിളിക്കുമ്പോ സൈക്കളുമായി ആളെത്തും… പിന്നെ രണ്ടുപേരുംകൂടി കറക്കമാണ്… നാട്ടിലെ സകലമാന കാര്യത്തിലും രണ്ടുപേരും കാണും… വൈകിട്ട് അല്‍പം കുടിച്ച് ഓവറായാലും അപ്പനെ ജോസഫ് ചേട്ടന്‍ പൊന്നുപോലെ നോക്കി വീട്ടിലെത്തിക്കും…. മേരിച്ചേച്ചിയും പരോപകാരിയും സ്നേഹസമ്പന്നയുമാണ്….ആരെന്തു ചോദിച്ചാലും ഇല്ല എന്ന് പറയില്ല… അതുകൊണ്ട് നാട്ടുകാര് പെണ്ണുങ്ങളുടെ ഒരു പ്രധാന പലിശയില്ലാ വായ്പാ വിതരണ കേന്ദ്രം കൂടിയാണവരുടെ വീട്…. കയറിന്‍റെ ബിസിനസ്സാണ് ജോസഫ് ചേട്ടന്… വീടിനു പുറകില്‍ വലിയൊരു പിരിക്കളമുണ്ടായിരുന്നു.. പത്തിരുപത് തൊഴിലാളികളും… നേരം വെളുക്കുമ്പോള്‍ മുതല്‍ കളം സജീവമാകും… മൂന്ന് മൂന്നരയാകുമ്പാള്‍ കളം ഒഴിയും.. അതുവരെ അവിടെ പെണ്ണുങ്ങളുടെ കലപില ശബ്ദം നിറയും…. മേരിച്ചേച്ചിയായിരുന്നു എല്ലാം നോക്കിനടത്തുന്നത്…. മക്കളില്ല എന്ന ഒറ്റ ദുഖം മാത്രമായിരുന്നു അവര്‍ക്ക്… അതുകൊണ്ടുതന്നെ നാട്ടിലെ കുട്ടികളെല്ലാം അവര്‍ക്ക് മക്കളായിരുന്നു…. കൂട്ടത്തില്‍ എന്നോടൊരു പ്രത്യേക വാത്സല്യവും അവര്‍ക്കുണ്ടായിരുന്നു…. നാലഞ്ചു വര്‍ഷം മുമ്പ് ഞങ്ങള്‍ മക്കളുടെയെല്ലാം നിര്‍ബന്ധം കാരണം പിരിക്കളം നിര്‍ത്തി… നാട്ടിലെ പിള്ളേര്‍ക്കെല്ലാം അവര്‍ ഔത അപ്പച്ചനും മേരിയമ്മച്ചിയുമാണെങ്കിലും എനിക്കവര്‍ ജോസഫ് ചേട്ടനും മേരിച്ചേച്ചിയുമായത് അമ്മച്ചി വിളിക്കുന്നത് കേട്ടാണ്… പലതവണ അവരാവശ്യപ്പെട്ടെങ്കിലും ഞാന്‍ ആ വിളി മാറ്റാന്‍ തയ്യാറായില്ല… ചിന്തകളില്‍ മുഴുകി പാത്രം തുറക്കാന്‍ പോലും മറന്നു….
ENTE KADHAKAL 7
Posted by