അത് കേട്ടതും ഞാനും അമ്മുവും പരസ്പരം നോക്കി . അമ്മു വാ എന്ന് ആഗ്യം കാണിച് മുറ്റത്തേക്കിറങ്ങി . ഞങ്ങൾ രണ്ടും ജീപ്പിന്റെ സൈഡിൽ പോയി നിന്നു.
“ അപ്പുവേട്ടാ ഇനി എപ്പഴാ കാണുവാ “
“ ഈ പിശാശ് എന്നെ കരയിക്കുവോ ..”
“ ആ നീ കരയണം അങ്ങനെ ഞാൻ ഒറ്റയ്ക്ക് മാത്രം കരായണ്ടല്ലോ”
ഞാൻ അവളെ നോക്കി ചിരിച്ചു .
“ ഉറപ്പാ ഞാൻ കരഞ്ഞു പോകും “
“ ദേ പെണ്ണേ …”
അപ്പു സങ്കടം കടിച്ചുപിടിച് അവളോട് സംസാരിച്ചു.
“ വാ അകത്ത് പോകാം ഇവിടെ നിന്നാ ശെരിയാവില്ല “
“ നിക്ക് പോകല്ലേ ഇല്ല കരയില്ല . എന്റെ ഗിഫ്റ്റ് എങ്ങനുണ്ടായിരുന്നു. “
“ 3 ഉം അടിപൊളി “
അവൾ ഒന്ന് ചിരിച്ചു
“ 3ആമത്തേത് പൊളിച്ചു. “
“അയ്യട … “