അങ്ങനെ നിന്നെ പോലെ, പോകുന്നവഴി മുഴുക്കെ വികാരം പ്രകടിപ്പിച്ചു നടക്കാൻ ഞാൻ നീയല്ല….. !
ഓ.. പിന്നെ… നിന്നോടാരാ പറഞ്ഞെ ഞാൻ പോകുന്ന വഴിക്ക് വികാരം പ്രകടിപ്പിച്ചുന്ന്…… !!
ആ…. അതൊക്കെ എനിക്ക് അറിയാം… നിന്റെ ക്ലാസ്സ് മേറ്റ്‌സ് തന്നെ.
എടീ….അങ്ങനെ പ്രകടിപ്പിച്ചു എന്നുണ്ടെങ്കിലും നിന്നെ പോലെ ആമ്പിള്ളാരോട് മിണ്ടാതിരുന്നിട്ടില്ലലോ……… !!
അതിന് നീ എല്ലാവരോടും അങ്ങോട്ട് ചാടി സംസാരിക്കുന്നത് പോലെ എനിക്ക് വയ്യ….. !!
ഞാൻ അങ്ങനെ മിണ്ടീട്ടുണ്ടെങ്കിലും അത് ഞാൻ അത്രക്കും ഇഷ്ട്ടപ്പെട്ട ആണിനോട് മാത്രമാണ്…. ഞാൻ പുരുഷ വിരോധിയൊന്നുമല്ല….. !!
ഞാനും അങ്ങനെ അല്ലല്ലോ….. !!
എന്റെ റെജിയേട്ടനെ ഞാൻ അത്രയധികം സ്നേഹിക്കുന്നുണ്ട്…. എനിക്കത് മതി…. !!
അതിന് നിന്റെ റെജിയേട്ടനും ഒരു കണക്കിന് നിന്നെ പോലെ തന്നെയാണ്…. ! അങ്ങേർക്കു എന്നെ കാണുന്നത് പോലും ചതുർത്ഥിയാ….. !!
ഹോ…. എന്റെ ഭഗവതീ രണ്ടും ഇങ്ങനെ ഒരുപോലെ കിഴങ്ങുകൾ ആവുമോ….. ??ഏതായാലും കൊള്ളാം….. മെയ്ഡ് ഫോർ ഈച് അതർ…… സംശയല്ല്യ….. !!!
ദേ….ദേ… നീ എന്നെ എന്തു വേണേലും പറഞ്ഞോ പക്ഷെ…. എന്റെ റെജിയേട്ടനെ മാത്രം പറഞ്ഞ് കളിക്കരുത്….. !!
നീ അധികം ഡയലോഗ് അടിച്ചാൽ നിന്റെ റെജിയേട്ടനെ കറക്കിയെടുത്ത് കുപ്പിയിലാകും ഞാൻ….. കാണണോ… ?
ഇങ്ങനെയൊക്കെ ഉള്ള ഡയലോഗുകൾ വിട്ട് അവൾ എന്നെ ചൊടിപ്പിക്കും….. എന്നിട്ടു ഗൂഢമായി ഇരുന്നു ചിരിക്കും…..
ഇനി ഇതിലൊന്നും ഞാൻ വലിയ തോതിൽ ചെവി കൊടുത്തില്ലെങ്കിൽ
പിന്നെ അവളുടെ അടുത്ത അടവ് അതാണ്…. !! കൈപ്രയോഗം……
അത് തുടങ്ങിയാൽ പിന്നെ മനുഷ്യന് കണ്ട്രോൾ തെറ്റുന്നത് വരെ അത് തുടരും……..
അതു പോലെ എനിക്ക് ഒരൊറ്റ തവണ അനുഭവമുണ്ട്…..