ന്ന ജുമായ കയിഞ്ഞു പോയാലോ …ഞാനും ഉമിം ഇണ്ടവണ്ട് …..ഇജ്ജ് അന്റെ ചെങ്ങായിമാരെ ആരെനെങ്കിലും
കൂട്ടിക്കോ ….
ഹമ് …..ഇന്ഷാ അള്ളാ
ഉമിയെ ഓൻ ഒക്കെ ആണ് ..അപ്പോ വെള്ളിയാഴ്ച ഫിക്സ് ..ഇജ്ജ് ഉമ്മാനോട് വിളിച്ചു പറഞ്ഞാള..
ഹമ് ഞാൻ പറഞ്ഞോണ്ട് …..
വെള്ളിയാഴ്ച രാവിലെ ചായ കുടി കഴിഞ്ഞു ചെക്കന്മാര് രണ്ടും മഞ്ഞ ജേഴ്‌സി എടുത്തിട്ട് ബ്ലാസ്‌റ്റേഴ്‌സിനെ സപ്പോർട് ചെയ്യാൻ കൊച്ചിക്കുള്ള യാത്രക്കായി വീട്ടിൽ നിന്നും ഇറങ്ങി .കുഞ്ഞോളുടെ നിർദ്ദേശ പ്രകാരം സന വ്യാഴാഴ്ച അവളുടെ വീട്ടിലേക്കു പോയി .വെള്ളി ഉച്ചക്ക് അഷ്‌റഫ് പള്ളിൽ ജുമ നിസ്കാരത്തിന് പോയി .
ജുമാ കഴിഞ്ഞു വീട്ടിലെത്തി ഭക്ഷണം കഴിച്ചു ഫൈസലിനെ വിളിച്ചു .3 മണി ആവുമ്പൊ പോവാമെന്നു തീരുമാനിച്ചു .അഷ്റഫും ഉമിം ബൈക്കിലും …ഫൈസലും ചെങ്ങായിമാരും കാറിലും .ചെങ്ങായിമാര് ന്നു പറയാൻ വേണ്ടി ആരൂല്ല ..സഫ്‌വാനും ആഷിക്കും സുജിത്തും …ചെങ്ങായിമാരെ മുഴുവൻ കൊണ്ടോവാൻ നിന്ന കല്യാണത്തിനുള്ള ആളുണ്ടാവും …ഓരങ്ങനെ പാട്ടും വച്ച് തമാശയും പറഞ്ഞു സനേടെ വീട്ടിലെത്തി ..അവരെ എതിരേൽക്കാൻ അഷ്റഫും ഉമിയും നേരത്തെ എത്തി ..സലാം പറഞ്ഞു ഫൈസൽ സിറ്റ് ഔട്ടിലേക്കു കയറി ..
അവരെ അഷ്‌റഫ് പരിചയപ്പെടുത്തി …
അമ്മായി ഇതാണ് ആള് …പേര് ഫൈസൽ ..കൂട്ടിലങ്ങാടി യൂസ്ഡ് കാറിന്റെ ബിസിനസ് ആണ്
ഇതൊന്റെ ചെങ്ങായിമാര് ..
ഫൈസലെ ഇത് കുഞ്ഞിമ്മു ഉമിടെ അമ്മായി ..സനേടെ ഉമ്മ ..ഉപ്പ ഹമീദ് നാട്ടിലില്ല ഗൾഫിലാണ് ..ഒറ്റമോളാണ് …പഠിക്കാണ് ഡിഗ്രിക്ക് ..ഇപ്പൊ 2 ഇയർ
അമ്മായി ..ഇങ്ങള് സനേനെ വിളിക്കി …..
കുഞ്ഞിമ്മു അകത്തേക്ക് കയറി ….ചായ ഗ്ലാസ് ട്രെയിൽ നിരത്തി ..പലഹാരങ്ങൾ മറ്റുള്ള പാത്രങ്ങളിൽ അടുക്കി വച്ച് ..വിളിക്കായി കാത്തു നിൽക്കായിരുന്നു സനയും ഉമിയും …
മോളെ ചായ ഇടുക്ക് …
കയ്യിൽ ചായ ട്രേയും പിടിച്ചു നമ്രശിരസ്കയായി നാണം തുളുമ്പുന്ന മുഖത്തോടെ സന മന്ദം മന്ദം സിറ്റ് ഔട്ടിലേക്കു നീങ്ങി …