ഒരു തുടക്കകാരന്‍റെ കഥ 10

Posted by

ചായകുടി കഴിഞ്ഞ് ഞാനും അനിയും മുറ്റത്ത് വർത്തമാനം പറഞ്ഞ് ചുമ്മാ ഇരുന്നു . അപ്പോൾ അമ്മു വിളക്കും കത്തിച്ച് മുറ്റത്തെ തുളസി തറയിൽ തിരി വച്ചു. ഉമ്മറത്ത് വിളക്കും വച്ചു.

“ അപ്പുവേട്ടാ ഒന്നിങ് വന്നേ “

ഞങ്ങൾ സംസാരിക്കുമ്പോൾ അവൾ വിളിച്ചു പറഞ്ഞു . ഞാനും അവനും അകത്തേക്ക് കയറി ഞാൻ അവളുടെ മുറിയിലേക്ക് ചെന്നു അവൻ അടുക്കളയിലേക്ക് പോയി , വീടിന്റെ പുറകിലെ ചായിപ്പാണ് അമ്മുവിന്റെ മുറി . ഞാൻ അവിടേക്ക് കയറി .

“ എന്താ മോളെ . “

“ ഏയ്‌ ഒന്നുല്ല കാണാൻ “

“ ഓഹോ …അല്ല എനിക്കെന്തോ സമ്മാനം എടുത്ത് വച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് അതെവിടെ .”

അവൾ എന്നെ നോക്കി ചിരിച്ചു.

“ ഞാൻ വിചാരിക്കുവായിരുന്നു ആ കാര്യം മറന്നോ എന്ന് “

“ അത് മറന്നെങ്കിൽ അതിന്റെ പേരും പറഞ്ഞ് നീ എന്നെ കൊല്ലില്ലേ “

“ തീർച്ചയായും “

“ ആ എന്നിട്ട് സാധനം എവിടെ “

“ കണ്ണടയ്ക്ക് “

“ ഉം … “

ഞാൻ കണ്ണടച്ചപ്പോൾ അവളുടെ അലമാര തുറക്കുന്ന ഒരു ശബ്ദം കേട്ടു. ഞാൻ ആകാംഷയോടെ കാത്തിരുന്നു . അപ്പോൾ പുറകിൽ രണ്ടു പാളി വാതിലിൻടെ ഓടമ്പൽ ഇടുന്ന ശബ്ദവും കേട്ടു .

Leave a Reply

Your email address will not be published. Required fields are marked *