“ എന്നതാ കുഞ്ഞേ ഇന്ന് ഇവിടെ ഉണ്ടായേ .”
“ഡാ … നിങ്ങള് രാവിലെ ഒരുമിച്ചാണോ കിടന്നത് “
“അതിന് ഞങ്ങൾ തെറ്റായി ഒന്നും ചെയ്തില്ല “
“ചോദിച്ചതിന് ഉത്തരം താ ആദ്യം “
“ ആ അതേ “
“ആ അത് തന്നെയാ പ്രശ്നം “
“കുഞ്ഞമ്മേ ഇന്നലെ എനിക് തലവേദന ആണെന്ന് പറഞ്ഞപ്പോൾ അവൻ എന്റെ അടുത്ത് വന്നിരുന്നു , ഞാൻ അവളുടെ മടിയിൽ തളവച് ഉറങ്ങിപ്പോയി വെളുപ്പിന് ഞാൻ നോക്കുമ്പോ അവള് അനങ്ങാതെ അവിടെ ചാരി കിടന്ന് ഉറങ്ങുന്നു . അവളെ എഴുന്നേൽപ്പിച് ഞങ്ങൾ കിടന്നു എന്നുള്ളത് സത്യമാ . അല്ലാതെ ഇന്നലെ രാത്രി മുതൽ ഞങ്ങൾ …. “
“ എടാ മോനെ അപ്പു നിനക്കും അവൾക്കും പ്രായം തികഞ്ഞതാ ‘അമ്മ എന്തിനെ പേടിച്ചിട്ടാണ് ഇത്രയൊക്കെ പ്രശ്നം ഉണ്ടാക്കിയത് എന്ന് നിനക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളു . “
“ ചെറിയച്ചാ എനിക്കത് മനസിലാകും പക്ഷെ സത്യാവസ്ഥ എന്താന്ന് അറിഞ്ഞിട്ടാണേൽ കുഴപ്പം ഇല്ല ഇത് ചുമ്മാ “
“ ഡാ അപ്പു നിങ്ങൾ തമ്മിൽ തെറ്റായരീതിയിൽ എന്തെങ്കിലും സംഭവിച്ചു പോയാൽ ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല “