“ നാളെ അവള് പോകും കുഞ്ഞമ്മേ “
അത് പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു , കുഞ്ഞമ്മ കാണാതെ അവനത് തുടച്ചെങ്കിലും കുഞ്ഞമ്മ നിറഞ്ഞ അവന്റെ കണ്ണുകൾ കണ്ടിരുന്നു .
“ ഉം…..”
“ ഞങ്ങൾ ഇപ്പഴാ കുഞ്ഞേ ശെരിക്കും സ്നേഹിക്കാൻ തുടങ്ങിയെ , ഇത്രയും ദിവസം എന്റെ എല്ലാ കാര്യങ്ങളും നോക്കിയും കണ്ടും അവൾ ചെയ്തു , വീണ്ടും ഞാൻ ഒറ്റയ്ക്ക് ആവില്ലേ .”
“ അയ്യേ എന്തുവാ അപ്പു ഇത് , കാത്തിരിപ്പിന്റെ സുഖം നിങ്ങൾക്ക് അറിയാത്തത് കൊണ്ടാണ് അത് അറിയുമ്പോൾ നിങ്ങളുടെ ഇപ്പഴത്തെ വിഷമമൊക്കെ മാറിക്കോളും “
അപ്പു ഒന്നും മിണ്ടിയില്ല
“ നിങ്ങളിപ്പോ പ്രേമിക്ക് അല്ലാതെ ജീവിക്കല്ല് , പ്രേമിക്കുമ്പോൾ കിട്ടുന്ന അനുഭൂതി ഒന്നും ജീവിതത്തിൽ പൂർണമായും കിട്ടില്ല , അതുകൊണ്ട് പ്രേമിക്കുക ശരീരം കൊണ്ടല്ല മനസ്സ് കൊണ്ട് “
അവൻ ഒന്നും പറയാതെ എല്ലാം കേട്ടിരുന്നു. അവർ സംസാരിച് ഇരുന്നപ്പോൾ കുഞ്ചുവും അമ്മുവും മുറിയിലേക്ക് കയറി വന്നു .
“ കുഞ്ഞമ്മേ ഈ ചേട്ടനെന്നാ ഇങ്ങനെ ഇരിക്കുന്നെ “
“ ചേട്ടന്റെ ശ്വാസം നഷ്ടപ്പെടാൻ പോകുന്നതായി തോനുന്നുപോലും , “
അത് പറഞ്ഞപ്പോൾ അമ്മു അപ്പുവിനെ നോക്കി
വിഷമിച്ചിരിക്കുന്ന അവന്റെ മുഖമാണ് അവൾ കണ്ടത് , അവൾ ഒന്നും മിണ്ടാതെ നിന്നും , കുഞ്ഞമ്മ ഞങ്ങളുടെ മൂഡ് മാറ്റാൻ മറ്റുപലകര്യങ്ങളും സംസാരിച്ചു തുടങ്ങി . പതിയെ പതിയെ ഞങ്ങൾ കുഞ്ഞമ്മയുടെ തമാശകളിൽ പങ്കുചേർന്നു .