മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ]

Posted by

ഇനി വീണയെ തന്നെ എങ്ങനേലും സോപ്പിട്ടു വളച്ചെടുക്കാം എന്ന് വിചാരിച്ചാൽ ഈ ഒണക്ക ആത്മാഭിമാനം സമ്മതിക്കുന്നില്ല
ഞാൻ വീണയെ ചുമ്മാ നോക്കി അവൾ ഫോൺ വിളിയിൽ മുഴുകി ഇരിക്കുകയാണ്

——————————

” എടി റോഷി ഞാൻ സ്വപ്നത്തിൽ പോലും വേറൊന്നും വിചാരിച്ചു ചെയ്തതല്ല, പെട്ടെന്ന് അങ്ങനെയൊക്കെ മനു പറഞ്ഞപ്പോൾ കയ്യീന്ന് പോയതാണ്..!”
വീണ രോഷ്‌നിയെ പറഞ്ഞു മനസ്സിലാക്കാൻ നോക്കി

” എന്തായാലും പറഞ്ഞു പോയല്ലോ, അതിന്റെ പുറത്തു മണ്ടത്തരമൊന്നും ചെയ്യാൻ നിൽക്കരുത്,
അറിയാലോ ഇല വന്നു മുള്ളേൽ വീണാലും മുള്ളു വന്നു ഇലയിൽ വീണാലും കേടു ആർക്കാണ് എന്ന്.!”

റോഷ്‌നി പിന്നെയും വീണയെ ഓർമ്മിപ്പിച്ചു

” ഞാൻ ഇനി എന്ത് ചെയ്യണമെന്നാണ് പറയുന്നത്..!”

വീണ ആകെ അസ്വസ്ഥ ആയി.!

” എന്തായാലും നീ ബാക്കിയുള്ള എല്ലാം പരീക്ഷിച്ചിട്ടും അവനു നിന്നോടുള്ള സ്നേഹം കൂട്ടാൻ പറ്റിയില്ല എന്നല്ലേ പറയുന്നേ,
ഇനി അറ്റ കയ്യായിട്ടു ഒരു കാര്യം ചെയ്യാം.,
അവനു ഇത്തിരിയെങ്കിലും നിന്നോട് സ്നേഹമുണ്ടെൽ അത് നടക്കും.!”

റോഷ്‌നി എന്തോ ചിന്തിച്ചപോലെ നിർത്തി

Leave a Reply

Your email address will not be published. Required fields are marked *