” മനു അല്ലേൽ വേറെ ഒരാളെ കണ്ടുപ്പിടിച്ചേനെ., അതിനു ലോകത്തു എവിടെയും ഇല്ലാത്ത ജാഡ ഒന്നും ഇറക്കേണ്ട..!”
വീണ പാതി കളിയും പാതി കാര്യവുമായി പറഞ്ഞു
” ആഹാ അങ്ങനെയാണേൽ ഇപ്പോഴും എനിയ്ക്കു ഇഷ്ടംപോലെ വേറെ പെണ്ണിനെ കിട്ടും.,!”
ഞാനും ഒട്ടും വിട്ടുകൊടുത്തില്ല
” അതെനിക്കറിയാം രേഷ്മയെ പോലെയുള്ള ഒരുപാടു കാണുമെന്നു.!,
ഞാൻ വിചാരിച്ചാലും ഇഷ്ടംപോലെ വേറെ നല്ല ചുണ കുട്ടന്മാരെ എനിയ്ക്കും കിട്ടും.,!”
വീണയും ഒട്ടും വിട്ടു തന്നില്ല
” എന്ന നമുക്ക് അത് ആദ്യം നോക്കാം, ആരാണ് ആദ്യം കണ്ടെത്തുന്നത് എന്ന്..!”
എനിയ്ക്കു വാശിയായി
” മനു കാര്യമായിട്ടാണോ പറയുന്നത്.?”
വീണ എന്നെ നോക്കി, എന്റെ മുഖത്തെ ഭാവമാറ്റം ഇല്ലായിമ്മ ഞാൻ കാര്യമായാണ് പറയുന്നത് എന്ന് അവൾക്കും ബോധ്യപ്പെടുത്തി
” എന്ന അങ്ങനെ ആവട്ടെ.,,”
വീണ ഒന്നും മിണ്ടാതെ ചാടി കട്ടിലിൽ കിടന്നു,