കല്യാണി 10 [മാസ്റ്റര്‍]

Posted by

“നിന്റെ പ്രതികാരം നീ ആസ്വദിക്കുക..പക്ഷെ പറഞ്ഞതൊക്കെ മറക്കാതെ സൂക്ഷിക്കണം..നിനക്കെതിരെ വരുന്ന ശത്രു നിസ്സാരക്കാരനല്ല..”

കല്യാണി വീണ്ടും യമനെ പ്രണമിച്ചു. യമന്‍ അവളെ അനുഗ്രഹിച്ചിട്ട് മേലേക്ക് പൊങ്ങി. അദ്ദേഹം ഭൂമിയുടെ പരിധിയില്‍ നിന്നും യമലോകത്തെക്ക് പോയതറിഞ്ഞ കല്യാണി എഴുന്നേറ്റു. ഹും..തന്നെ തളയ്ക്കാന്‍ വരുന്ന ആ മാന്ത്രികനെ ഇനി തനിക്കൊന്നു കാണണം..അവള്‍ മനസ്സില്‍ പറഞ്ഞു.

“വല്യച്ഛാ..ഒരു കാര്യം പറയാനുണ്ടായിരുന്നു..”

ഒരു മുറുക്കാനുള്ള വട്ടം കൂട്ടിക്കൊണ്ടിരുന്ന ബലരാമന്റെ അരികില്‍ എത്തി മോഹനന്‍ ഭവ്യതയോടെ പറഞ്ഞു. ബലരാമന്‍ തലയുയര്‍ത്തി നോക്കി. അമ്പിളിയുടെ മകനാണ്. അയാളുടെ ഉള്ളു ചെറുതായി ഒന്ന് കാളാതിരുന്നില്ല. മറ്റ് പിള്ളേരെപ്പോലെ അല്ല ഇവന്‍; പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള ഗൌരവശാലി ആണ്. അവന്റെ കഴപ്പിളകിയ അമ്മയെ താന്‍ പ്രാപിച്ച വിവരം അറിഞ്ഞോ മറ്റോ ആണോ അവന്‍ വന്നത് എന്ന് ബലരാമന്‍ ശങ്കിച്ചു. പക്ഷെ അയാളത് പുറമേ പ്രകടിപ്പിച്ചില്ല.

“ഉം..” അയാള്‍ വെറ്റിലയില്‍ ചുണ്ണാമ്പ് തേച്ചുകൊണ്ട് ചോദ്യഭാവത്തില്‍ അവനെ നോക്കി.

“എനിക്ക് ഒരു അനുമതി വേണമായിരുന്നു..” മോഹനന്‍ പറഞ്ഞു.

“എന്താ കാര്യം”

“നമ്മുടെ തറവാട്ടില്‍ എന്തൊക്കെയോ ചില കുഴപ്പങ്ങള്‍ ഉണ്ട്. അത് പ്രേതബാധ ആണോ എന്ന് ഞാന്‍ ശങ്കിക്കുന്നു. സംശയനിവൃത്തിക്ക് ഒരു മാന്ത്രികനെ  വരുത്താന്‍ ആലോചിക്കുവായിരുന്നു…” അവന്‍ വിഷയം പറഞ്ഞു.

തലേന്ന് താന്‍ ഇതേ കാര്യം ആലോചിക്കാന്‍ പോയപ്പോള്‍ ആണ് അമ്പിളി വന്നു താനുമായി ബന്ധപ്പെട്ടത് എന്ന് ബലരാമന്‍ ഓര്‍ത്തു. തന്റെ അതെ സംശയം ഇവനും ഉണ്ടായിരിക്കുന്നു.

“നിനക്കെന്താ അങ്ങനെ തോന്നാന്‍ കാരണം?” ബലരാമന്‍ അവനെ നോക്കാതെ ചോദിച്ചു.

“കുറെ ദിവസങ്ങളായി.ശരിക്കും പറഞ്ഞാല്‍ കല്യാണി മരിച്ചത് മുതല്‍ ഇവിടെ പല കുഴപ്പങ്ങളും നടക്കുന്നുണ്ട്….പിള്ളേരൊക്കെ പല കാഴ്ചകളും കണ്ടിരിക്കുന്നു.. വീടിന്റെ പിന്നിലെ പനയുടെ മുകളില്‍ രാത്രി തീ ഇറങ്ങുന്നത് പലരും കണ്ടിട്ടുണ്ട്….അതേപോലെ സ്വയ നിയന്ത്രണത്തില്‍ അല്ലാതെ നമ്മുടെ ചില സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും എനിക്ക് സംശയമുണ്ട്..എന്തെങ്കിലും വലിയ ആപത്തും സംഭവിക്കുന്നതിന് മുന്‍പ് ഒന്ന് പ്രശ്നം വച്ചു നോക്കി വേണ്ട കര്‍മ്മങ്ങള്‍ ചെയ്യിക്കണം എന്ന് ഞാന്‍ ആലോചിക്കുകയായിരുന്നു..”

Leave a Reply

Your email address will not be published. Required fields are marked *